യുവാവിന് പൊലീസിെൻറ മർദനം: പരാതി സ്വീകരിച്ചില്ല, പൊലീസ് സ്റ്റേഷനിൽ കുടുംബത്തിെൻറ പ്രതിഷേധം
text_fieldsനാദാപുരം: കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവിനെ പൊലീസ് തല്ലിച്ചതച്ച സംഭവത്തിൽ കുടുംബത്തിെൻറ പരാതി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു. വളയം പൊലീസ് സ്റ്റേഷനിലാണ് ബുധനാഴ്ച ഉച്ചയോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞദിവസം വാണിമേൽ വയൽപീടികക്കു സമീപം കാര്യാട്ട് അയ്യപ്പക്ഷേത്രത്തിനടുത്തുവെച്ചാണ് നെല്ലിയുള്ളതിൽ സുധീഷിനെ നാദാപുരം കൺട്രോൾ റൂം പൊലീസ് മർദിച്ചത്. കൈക്കും തലക്കും പരിക്കേറ്റ സുധീഷ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ ശേഷം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് വളയം പൊലീസിൽ പരാതി നൽകിയെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ല. ഇതോടെ സുധീഷിനോടൊപ്പം എത്തിയ അമ്മ മാതയും സഹോദരിയും സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ സ്റ്റേഷെൻറ ഗേറ്റ് പൊലീസ് പൂട്ടിയിട്ടു. സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെയും അകത്ത് കയറ്റിയില്ല. മാവോവാദി ഭീഷണി നിലനിൽക്കുന്ന സ്റ്റേഷനിൽ മാധ്യമപ്രവർത്തകർ കയറിയാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
ഉച്ചക്ക് രണ്ടുമണി വരെ സ്റ്റേഷനിൽ പ്രതിഷേധിച്ച കുടുംബത്തെ പൊലീസ് പിന്നീട് റോഡിലേക്ക് ഇറക്കി. ഇതോടെ സ്റ്റേഷനു പുറത്ത് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നായി കുടുംബത്തിെൻറ സമരം. സി.പി.എം അനുഭാവികളായ കുടുംബത്തിെൻറ സമരവിവരമറിഞ്ഞ് പ്രാദേശിക നേതാക്കളും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, സംഭവത്തിൽ നേരിട്ട് ഇടപെടാതെ ഇവർ മാറിനിൽക്കുകയായിരുന്നു. ഇതിനിടെ, സ്ഥലത്തെത്തിയ നാദാപുരം എ.എസ്.പി അങ്കിത് അശോക് പ്രതിഷേധക്കാരുമായി ചർച്ച നടത്തി പരാതി സ്വീകരിച്ച് രസീത് നൽകി അന്വേഷണം നടത്തുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
പൊലീസുകാർക്ക് സ്ഥലംമാറ്റം
നാദാപുരം: വാണിമേലിൽ യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസുകാരെ സ്ഥലംമാറ്റി. നാദാപുരം കൺട്രോൾ റൂമിലെ പൊലീസ് ഡ്രൈവർ ദിലീപ്, സിവിൽ പൊലീസ് ഓഫിസർ മധു എന്നിവരെയാണ് സ്ഥലംമാറ്റിയത്. വടകര കൺട്രോൾ റൂമിലേക്കാണ് വകുപ്പുതല അന്വേഷണത്തിെൻറ ഭാഗമായി സ്ഥലംമാറ്റിയത്. പൊലീസുകാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിെൻറ തീരുമാനം.
സുധീഷിനെ സഹായിക്കാത്തതിൽ സി.പി.എമ്മിൽ അമർഷം
വാണിമേൽ: സി.പി.എം അനുഭാവിക്ക് പൊലീസ് മർദനത്തിൽ പരിക്കേറ്റ സംഭവത്തിൽ നേതൃത്വം ഇടപെടാത്തതിൽ പാർട്ടിയിൽ അമർഷം പുകയുന്നു. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വയൽ പീടികയിലെ നെല്ലിയുള്ളതിൽ സുധീഷിനെയാണ് പൊലീസ് മർദിച്ച് അവശനാക്കിയത്. മേഖലയിൽ മദ്യപസംഘങ്ങൾ തമ്പടിച്ചെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് വീട്ടിലേക്ക് സാധനം വാങ്ങി പോകുന്നതിനിടെയാണ് സുധീഷിനെ മർദിച്ചത്.
പൊലീസ് അക്രമത്തിനെതിരെ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന കുടുംബത്തിന് സഹായം നൽകാതെ മാറിനിന്ന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മർദനത്തിനിരയായ സുധീഷിനെ കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായും കുടുംബം ആരോപിച്ചു.
എന്നാൽ, സംഭവത്തിൽ സി.പി.എം നേതൃനിര മാറിനിൽക്കുകയും പ്രാദേശിക ഘടകം നേതാക്കളുടെ ഇടപെടലുകൾ ലംഘിച്ച് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കാതെ പ്രശ്നം രമ്യമായി പരിഹരിക്കാനായിരുന്നു ഉന്നത സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടതെങ്കിലും കീഴ്ഘടകങ്ങൾ സമരത്തിന് പരോക്ഷ പിന്തുണ നൽകിയത് പാർട്ടിയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.