കോഫി പെയിൻറിങ്ങിൽ വിസ്മയം തീർത്ത് രഗിഷ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലേക്ക്
text_fieldsനാദാപുരം: കോഫി പെയിൻറിങ്ങിൽ വിസ്മയംതീർത്ത് ഫൈൻ ആർട്സ് അധ്യാപികയായ രഗിഷ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലേക്ക്. കാപ്പിപ്പൊടിയിൽ പെയിൻറിങ് നടത്തി കൊച്ചുമിനിയേച്ചറുകൾ നിർമിച്ചാണ് ഇവർ ശ്രദ്ധേയയാകുന്നത്.
അഞ്ഞൂറ്റി അഞ്ചിലധികം ചിത്രങ്ങൾ ഇത്തരത്തിൽ നിർമിച്ചു. ഹിന്ദി, മലയാളം അക്കങ്ങൾ, ഇമോജികൾ, സിമ്പൽസ് എന്നിവ രചനകളിലെ പ്രത്യേകതകളാണ്. ഈമാസം ഒമ്പതിനാണ് തിരഞ്ഞെടുക്കപ്പെട്ടതായുള്ള അറിയിപ്പ് രഗിഷക്ക് ലഭിച്ചത്.
തലശ്ശേരിയിൽനിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടിയ രഗിഷ പേരോട് സഹ്റ സ്വകാര്യ സ്കൂളിൽ ജോലിചെയ്തു വരുന്നു. ചാലപ്പുറം റോഡിൽ ചേറ്റുവെട്ടിയിൽ മഠത്തിൽ താഴക്കുനി രവീന്ദ്രെൻറയും പ്രഭയുടെയും മകളാണ്. ഭർത്താവ് ശ്രീരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.