പീഡനക്കേസ് പ്രതിയുടെ വീട്ടിലെ ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു
text_fieldsനാദാപുരം: കല്ലാച്ചി ഇയ്യങ്കോട് 13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബി.ജെ.പി പ്രവർത്തകെൻറയും സഹോദരെൻറയും ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു.
കേസിലെ പ്രതി പീറ്റപൊയിൽ സുമേഷ് (36), സഹോദരനും സി.പി.എം അനുഭാവിയുമായ രാജേഷ് എന്നിവരുടെ ബൈക്കുകളാണ് വീട്ടുമുറ്റത്ത് തീവെച്ച് നശിപ്പിച്ചത്. ഞായറാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം. ബൈക്കുകൾക്ക് തീപിടിച്ച് പുക വീടിനകത്ത് കയറിയതോടെ വീടിെൻറ മുകളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന സുമേഷ് ഉണർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാർ തീയണച്ചെങ്കിലും ബൈക്കുകൾ പൂർണമായി കത്തിനശിച്ചു. വീടിനും ഭാഗികമായി നാശനഷ്ടമുണ്ടായി. അന്വേഷണത്തിെൻറ ഭാഗമായി പൊലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്കെടുത്തു. മുഖത്തുകൂടി ചാക്കിട്ട് നാലംഗ സംഘം ബൈക്കുകൾക്ക് തീവെക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഓണപ്പൂക്കളമൊരുക്കാൻ പൂവ് തേടിയിറങ്ങിയ 13കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
നാദാപുരം എ.എസ്.പി അങ്കിത് അശോക്, സി.ഐ എൻ. സുനിൽ കുമാർ തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.