സുരേന്ദ്രന് വേണം നാട്ടുകാരുടെ കൈത്താങ്ങ്
text_fieldsനാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വരിക്കോളിയിലെ പുളിയുള്ളതിൽ സുരേന്ദ്രനെ സഹായിക്കാൻ നാട്ടുകാർ കർമസമിതി രൂപവത്കരിച്ചു. സുരേന്ദ്രൻ കൈകാലുകളും ശരീരവും തളർന്ന് മാസങ്ങളായി വീട്ടിൽ കിടപ്പിലാണ്.
നാദാപുരത്ത് സ്വർണപ്പണിയെടുത്ത് ജീവിച്ചിരുന്ന സുരേന്ദ്രൻ ആ മേഖല തകർന്നതോടെ ലോട്ടറി വിൽപന തൊഴിലെടുക്കുകയായിരുന്നു. വാടകവീട്ടിൽ താമസിച്ച് നിത്യജീവിതം കഴിയുന്നതിനിടയിലാണ് 2020 മാർച്ചിൽ കുഴഞ്ഞുവീഴുകയും ശരീരമാസകലം തളർന്ന് നിത്യദുരിതത്തിലേക്ക് ജീവിതം വഴിമാറുകയും ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ദിവസങ്ങളോളം കഴിയുകയും അതിനുശേഷം കണ്ണൂർ ആയുർവേദ ആശുപ്രതിയിൽ ചികിത്സ തേടുകയായിരുന്നു.
ആശുപത്രിയും ചികിത്സയുമായി മാസങ്ങൾ കഴിയവേ സുരേന്ദ്രന്റെ കുടുംബം സാമ്പത്തികമായി ഏറെ പ്രയാസ മനുഭവിക്കുകയും മരുന്ന് വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിനിൽക്കുകയുമാണ്. ഭാരിച്ച ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനൊപ്പം കിടന്നുറങ്ങാൻ സ്വന്തമായി വീടുമില്ല. ഇതേ തുടർന്ന് പ്രദേശത്തെ സർവകക്ഷി രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ചേർന്ന് വീടും ചികിത്സയും ലക്ഷ്യമാക്കി കുനിയിൽ പ്രേമൻ ചെയർമാനും എം.കെ. വിനീഷ് കൺവീനറും സി.ആർ. ഗഫൂർ ട്രഷററുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു.
നാദാപുരം കനറാ ബാങ്കിൽ അക്കൗണ്ടും ആരംഭച്ചിട്ടുണ്ട്. A/c.No: 110035766434, IFSC: CNRB0000828 Googlepay UPID: 9544110490@UPI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.