ഇത് 1990ലെ ചിത്രമല്ല; ഇവിടെ സ്കൂളിലെത്താൻ വിദ്യാർഥികളുടെ യാത്ര അൽപ്പം സാഹസികമാണ്
text_fieldsനാദാപുരം (കോഴിക്കോട്): സ്കൂൾ തുറന്നു സാമൂഹിക അകലത്തിലൂടെ പഠന പ്രവർത്തനങ്ങൾ ആരംഭിെച്ചങ്കിലും ഉൾനാടൻ മേഖലയിൽ യാത്രാ ദുരിതം രൂക്ഷം. ജീപ്പിൽ ആളെ കുത്തിനിറച്ചു അപകടരമായ രീതിയിലാണ് സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളുടെ യാത്ര.
സ്കൂൾ ബെഞ്ചിലും ബസിലുമൊക്കെ രണ്ടു പേരേ പറ്റൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ നിർദേശം. ഇത്രയും കുറഞ്ഞ കുട്ടികളെയും കൊണ്ടു സ്കൂൾ ബസ് ഓടിക്കാൻ പറ്റാത്തതു കൊണ്ട് സ്കൂൾ ബസുകൾ പലതും ഓടുന്നില്ല. പൊതുവാഹനങ്ങളെയാണ് വിദ്യാർഥികൾ ആശ്രയിക്കുന്നത്.
അവയിലാണെങ്കിൽ ഒരു നിയന്ത്രണവുമില്ല. ടാക്സി ജീപ്പുകളിൽ അമിത ചാർജ് ഈടാക്കിയിട്ടും കുട്ടികെള കുത്തിനിറക്കുന്നു എന്ന പരാതിയുമുണ്ട്. ഉൾനാടൻ പ്രദേശങ്ങളിലാണ് വിദ്യാർഥികൾ ഏറ്റവും പ്രയാസം അനുഭവിക്കുന്നത്.
കല്ലാച്ചിയിൽ നിന്ന് വാണിമേൽ, വളയം ഭാഗത്തേക്കും നാദാപുരത്ത് പാറക്കടവ് ഭാഗത്തേക്കും, കക്കട്ടിൽ നിന്ന് നരിപ്പറ്റയിലേക്കും നിരവധി സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്നു. കോവിഡ് വന്നതോടെ ഇവയിൽ പലതും ഓട്ടം നിർത്തിയിരിക്കുകയാണ്. 8, 9 ക്ലാസുകൾ ആരംഭിക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.