കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു
text_fieldsനാദാപുരം: കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ ഗതാഗതം നിരോധിച്ചു. റോഡിനടിയിൽ മഴവെള്ളം പോകാനിട്ടിരുന്ന വലിയ പൈപ്പ് മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞതിനാൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ട് പരിഹരിക്കാനായി പൈപ്പ് ലൈൻ റോഡ് കുറുകെ മുറിച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.
വളയം വാണിമേൽ റോഡിലെയും ഇതിനോടു ചേർന്നുള്ള ഉയർന്ന പ്രദശങ്ങളിലെയും മഴവെള്ളം പൈപ്പ് ലൈൻ റോഡ് വഴി കാളാച്ചേരി താഴ തോട്ടിലേക്കും വിഷ്ണുമംഗലം പുഴയിലുമാണെത്തിച്ചേരുന്നത്.
വർഷങ്ങൾക്കുമുമ്പേ ഇട്ട പൈപ്പ് അടഞ്ഞതിനാൽ വെള്ളക്കെട്ടുണ്ടാകുകയും മരങ്ങൾ കടപുഴകി അപകടമുണ്ടാകുകയും ചെയ്തിരുന്നു. തുടർന്നാണ് ഗ്രാമപഞ്ചായത്ത് റോഡ് മുറിച്ചത്. പുതിയ ഓവുചാൽ പണിത റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയെടുത്തുവരികയാണ്. താൽക്കാലിക പരിഹാരമുണ്ടാക്കുന്നതിന് റോഡ് മുറിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.