ഈ അവശിഷ്ടങ്ങൾ അനാസ്ഥയുടേതല്ലേ?
text_fieldsനാദാപുരം: സംസ്ഥാന പാതയോരത്ത് പൊലീസ് ബാരക്കിനു മുന്നിൽ വിവിധ കേസുകളിലായി പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ നാട്ടുകാർക്ക് ശല്യമാകുന്നു. വാഹനങ്ങളിൽ കാടുകയറി ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി മാറിയതായി നാട്ടുകാർ പരാതിപ്പെടുന്നു.
മണൽകടത്തിന്റെ പേരിൽ വലിയ ലോറിയും മണ്ണുമാന്തിയന്ത്രവുമുൾപ്പെടെ വാഹനങ്ങളാണ് പൊലീസ് ബാരക്കിന്റെ മതിലിനോട് ചേർന്ന് പിടിച്ചിട്ടിരിക്കുന്നത്. സംസ്ഥാനപാതയിൽ അപകട മേഖലയിൽ കാഴ്ച മറച്ചുകിടക്കുന്ന ഈ വാഹനങ്ങൾ ഡ്രൈവർമാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ടൗണിലെ ഹോട്ടലുകളിലെയും മറ്റു ഭക്ഷ്യവിൽപനകേന്ദ്രങ്ങളിലെയും അവശിഷ്ടങ്ങൾ കാടുമൂടിയ ഈ പ്രദേശത്ത് തള്ളുന്നത് പതിവാണെന്ന് പരിസരവാസികൾ പറയുന്നു. ഇരതേടിയെത്തുന്ന ജീവികൾ ഇവിടം താവളമാക്കുകയാണ്. റോഡിൽനിന്ന് ഈ വാഹനങ്ങൾ നീക്കി പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.