വോട്ടർമാർ എത്തിയില്ല; ബി.എൽ.ഒമാരുടെ കാത്തിരിപ്പ് വെറുതെയായി
text_fieldsനാദാപുരം: പുതുവോട്ടർമാർ എത്തിയില്ല; ബി.എൽ.ഒമാരുടെ കാത്തിരിപ്പ് വെറുതെയായി. വോട്ടർപട്ടിക പുതുക്കലിെൻറ ഭാഗമായി നടക്കുന്ന പ്രത്യേക പരിപാടിക്ക് വോട്ടർമാരിൽനിന്ന് ലഭിച്ച തണുത്ത പ്രതികരണമാണ് ആദ്യദിവസം തിരിച്ചടിയായത്.
വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള പ്രത്യേക കാമ്പയിൻ ഈ മാസം ഒന്നു മുതൽ 30വരെ നടന്നുവരുകയാണ്. നവംബർ 21, 28 തീയതികളിൽ ഞായറാഴ്ചകൾ ബൂത്തിലിരുന്ന് പുതുവോട്ടർമാരെ ചേ ർക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നിശ്ചിത തീയതിയിലെ ആദ്യദിനമായ ഞായറാഴ്ച രാവിലെ 10 മുതൽ െവെകീട്ട് നാലുവരെ ഇരുന്നെങ്കിലും ഒരാൾപോലും എത്തിയില്ല.
2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇലക്ഷൻ കമീഷെൻറ വെബ് പോർട്ടലോ പുതുതായി തയാറാക്കിയ ആപ്പോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. നാദാപുരത്ത് 188 ബൂത്തുകളാണ് നിലവിലുള്ളത്.
അതിനിടെ, കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വോട്ടർമാരുടെ ക്രമം മാറി അലങ്കോലമായതായി പരാതി ഉയർന്നു. ഒരേവീട്ടിലെ വോട്ടർമാർതന്നെ പലസ്ഥലത്തായി ചിതറിയാണ് പട്ടികയിൽ ഉള്ളത്. പുതിയ പട്ടിക ഉപയോഗിച്ച് ഒരു കുടുംബത്തിലെ വോട്ടർമാരെ കണ്ടുപിടിക്കൽപോലും ദുഷ്കരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.