പറക്കാട് കോളനിയിൽ കാട്ടാനയിറങ്ങി; വൻ കൃഷിനാശം
text_fieldsനാദാപുരം: ജില്ല അതിർത്തിയിലെ പറക്കാട് ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടമിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചയോടെയാണ് അഞ്ചോളം കാട്ടാനകൾ കോളനിയിൽ ഇറങ്ങി നാശം വിതച്ചത്.
കണ്ണവം വനത്തിൽനിന്നാണ് ആനകൾ ഇറങ്ങിയത്. വി.കെ. ചന്തു, വി.സി. ഭാസ്കരൻ എന്നിവരുടെ കൃഷിയിടങ്ങൾ ആനകൾ നശിപ്പിച്ചു. ചന്തുവിെൻറ 11 തെങ്ങിൻതൈകൾ, കവുങ്ങ്, കുരുമുളക് വള്ളികൾ, ഭാസ്കരെൻറ വാഴ, റബർ എന്നീ കൃഷികളും പിഴുതെടുത്ത് നശിപ്പിച്ചു.
പുലർച്ചയോടെ ജോലിക്കിറങ്ങിയവരാണ് പറമ്പിൽ ആനകളെ കണ്ടത്. കോളനിയിൽ 30ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്, കാട്ടാന ഭീഷണിയിൽ കോളനിവാസികൾ ആശങ്കയിലാണ്.
വനത്തോടുചേർന്ന് ഫെൻസിങ് ലൈനുകൾ സ്ഥാപിക്കണമെന്ന ഇവരുടെ ആവശ്യം അധികൃതർ ചൊവിക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.