നടുവണ്ണൂർ-പേരാമ്പ്ര സംസ്ഥാന പാതയിൽ അപകടം പതിവാകുന്നു
text_fieldsനടുവണ്ണൂർ: നടുവണ്ണൂർ പേരാമ്പ്ര സംസ്ഥാന പാതയിൽ അപകടം പതിവാകുന്നു. സംസ്ഥാനപാത നവീകരണത്തിനു ശേഷം പല സമയങ്ങളിലായി നടുവണ്ണൂർ ടൗണിൽ അപകടം നടന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച അർധരാത്രി 11ഓടെയുണ്ടായ അപകടത്തിൽ ഒരു യുവാവ് കൂടി മരണപ്പെട്ടു. നടുവണ്ണൂർ കോഓപറേറ്റിവ് ബാങ്കിന് എതിർവശം ബൈക്കും കാറും കൂട്ടിയിടിച്ചാണ് മാവുള്ളതിൽ ഷിബിൻ (23) മരണപ്പെട്ടത്.
സംസ്ഥാനപാത നവീകരണത്തിനുശേഷം വാഹനങ്ങളുടെ വേഗത കൂടുതലാണ്. രണ്ടായിരത്തിലധികം സ്കൂൾ കുട്ടികൾ പഠിക്കുന്ന നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വേഗത നിയന്ത്രിക്കാനുള്ള സംവിധാനം പോലുമില്ല. പകൽസമയങ്ങളിൽ റോഡ് മുറിച്ചുകടക്കുക എന്നുള്ളത് ഏറ്റവും പ്രയാസകരമായിരിക്കുകയാണ്. ഇടവേളകളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടുവണ്ണൂർ അങ്ങാടിയിൽ നടക്കുന്നത്.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ നടുവണ്ണൂർ ടൗണിൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ചൊവ്വാഴ്ച അർധരാത്രിയിലുണ്ടായ വാഹനാപകടത്തിൽ കാറും ബൈക്കും പാടേ തകർന്ന നിലയിലാണ്. നടുവണ്ണൂർ അങ്ങാടിയിൽ തോന്നിയപോലെയുള്ള വാഹനങ്ങളുടെ പാർക്കിങ് കാൽനടക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നു. നടുവണ്ണൂർ ടൗണിൽ ആവശ്യമായ സ്ഥലങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.