Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightപെ​ട്രോ​ൾ...

പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്തു​ള്ള വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ൽ ഡീ​സ​ൽ ക​ല​ർ​ന്ന​താ​യി പ​രാ​തി

text_fields
bookmark_border
diesel
cancel

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ ജ​വാ​ൻ ഷൈ​ജ്യു ബ​സ്സ്റ്റോ​പ്പി​ന​ടു​ത്ത് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ലു​ള്ള പി.​പി. സ​ൺ​സ് എ​ന്ന പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്തു​ള്ള വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ൽ ഡീ​സ​ൽ ക​ല​ർ​ന്ന​താ​യാ​ണ് പ​രാ​തി. മൂ​ന്നു​കി​ണ​റു​ക​ളി​ലാ​ണ് ഡീ​സ​ൽ ക​ല​ർ​ന്ന​ത്.

ഇ​വ​രു​ടെ കു​ടി​വെ​ള്ള​വും മു​ട്ടി. ഒ​രു കി​ണ​റി​ൽ ഡീ​സ​ലി​ന്റെ അം​ശം വ​ള​രെ കൂ​ടു​ത​ലു​ണ്ട്.

നാ​ട്ടു​കാ​ർ യോ​ഗം ചേ​ർ​ന്ന് ക​ർ​മ​സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ന​ടു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് മെം​ബ​ർ കെ.​കെ. സൗ​ദ (ചെ​യ.), സ​മീ​ർ മേ​ക്കോ​ത്ത് (വൈ​സ്. ചെ​യ.), അ​ശോ​ക​ൻ ന​ടു​ക്ക​ണ്ടി (ക​ൺ.), രാ​മ​ച​ന്ദ്ര​ൻ തി​രു​വോ​ണം (ജോ. ​ക​ൺ.), വി.​പി. അ​ർ​ജു​ൻ (ഖ​ജാ.) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. ന​ടു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ന​ടു​വ​ണ്ണൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ, ജി​ല്ല ക​ല​ക്ട​ർ, ന​ടു​വ​ണ്ണൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, പൊ​ലൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ളം മ​ലി​ന​മാ​യ വീ​ടു​ക​ളി​ൽ പ​മ്പു​ട​മ ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​ർ​മ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ല​കൃ​ഷ്ണ​ൻ വി​ഷ്ണോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ. ആ​ലി, ഷി​ജു വി​ഷ്ണോ​ത്ത് പൊ​യി​ൽ, ര​വീ​ന്ദ്ര​ൻ വി​ഷ്ണോ​ത്ത് പൊ​യി​ൽ, വ​സ​ന്ത പു​ളി​യ​ത്തി​ങ്ക​ൽ, വി.​പി. റി​ഷാ​ദ്, മു​ര​ളി നൊ​ച്ചോ​ട്ട്, അ​സ്‌​ല സ​മീ​ർ, വി.​പി. ധ​നേ​ഷ്, ര​മ​ണി കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselpetrol pumpswells
News Summary - Diesel mixed in wells of houses near petrol pumps
Next Story