നടുവണ്ണൂർ -വാകയാട് റോഡ് വികസനം നവംബറിൽ തുടങ്ങും
text_fieldsനടുവണ്ണൂർ: പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജനയിൽ നവീകരിക്കുന്ന നടുവണ്ണൂർ - വാകയാട് കൊട്ടാരമുക്ക് റോഡിന്റെ വികസന പ്രവൃത്തി രണ്ടു മാസത്തിനകം തുടങ്ങും. 4.89 കോടി രൂപ ചെലവിലാണ് വികസനം പ്രവർത്തനം. 5.34 കിലോമീറ്റർ നീളത്തിലുള്ള റോഡ് മൂന്നര മീറ്റർ വീതിയിൽ ടാറിങ് നടത്തും.
ഐറിഷ്, ഡ്രൈനേജ് തുടങ്ങിയവയും പണിയും. നിലവിലുള്ള ടാർ ചെയ്ത ഭാഗം തീർത്തും എടുത്തുമാറ്റി പുതിയ ബി.സി ലെയർ പണിയും. അഞ്ചുവർഷം അറ്റകുറ്റപ്പണികളും നടത്തും. സച്ചിൻദേവ് എം.എൽ.എ നടത്തിയ ശ്രമത്തിലൂടെയാണ് റോഡ് വികസനം സാധ്യമായത്.
നടുവണ്ണൂരിൽനിന്ന് ബാലുശ്ശേരിയിലേക്ക് എളുപ്പം എത്താവുന്ന റോഡാണ്. അതുകൊണ്ട് വാഹനത്തിരക്കും വർധിച്ചിട്ടുണ്ട്. സംസ്ഥാന പാതയിൽ ഉള്ളിയേരിയിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് വഴിതിരിച്ച് വിടുന്നത്. നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.