പി.ടി.എ യോഗത്തിൽ കുട്ടികൾക്കായി ചിത്രപതിപ്പ് നിർമിച്ച് രക്ഷിതാക്കൾ
text_fieldsനടുവണ്ണൂർ: ക്ലാസ് മുറിയിൽ കുട്ടികൾക്ക് പകരം രക്ഷിതാക്കളെ ചിത്രങ്ങൾ വെട്ടാൻ പഠിപ്പിക്കുകയാണ് ക്ലാസ് അധ്യാപിക അശ്വതി. വെള്ളിയൂർ എ.യു.പി സ്കൂൾ രണ്ടാം ക്ലാസ് രക്ഷിതാക്കളുടെ യോഗത്തിലാണ് വേറിട്ട വിദ്യാഭ്യാസ പ്രവർത്തനം. മലയാളം ക്ലാസ് മുറിയിൽ കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ പകരുന്ന ചിത്രപഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സചിത്ര പഠന ശില്പശാലയിൽ ആവേശപൂർവമാണ് രക്ഷിതാക്കൾ പങ്കെടുത്തത്.
രക്ഷിതാക്കൾ വിദ്യാർഥികളെ പഠന പ്രവർത്തനത്തിൽ സഹായിക്കുന്ന പ്രവർത്തനമാണിത്. ഇതിലൂടെ ഒരേ സമയം കുട്ടിയും രക്ഷിതാവും വിദ്യാഭ്യാസ പ്രവർത്തനത്തിൽ പങ്കെടുക്കുന്നു. സചിത്ര നോട്ട് പുസ്തകത്തിൽ ചിത്രങ്ങളും അവയുടെ കുറിപ്പുകളും വിദ്യാർഥികൾ എഴുതും. നിലവിലെ പാഠപുസ്തകങ്ങൾക്ക് പുറത്താണിത്.
പി.ടി.എ യോഗത്തിൽ രക്ഷിതാക്കൾ നിർമിച്ച ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി ഒടുവിൽ ഒരു പതിപ്പായി പ്രകാശനവും നിർവഹിച്ചു. പ്രധാനാധ്യാപിക അനിത രക്ഷിതാക്കളുടെ പ്രതിനിധി ഷീനക്ക് നൽകി പ്രകാശനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സജില, മുഹമ്മദലി, ഷിഫാന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.