വൃക്കകൾക്ക് അപൂർവരോഗം; പിഞ്ചുകുഞ്ഞിന് വേണം നാടിന്റെ കൈത്താങ്ങ്
text_fieldsനടുവണ്ണൂർ: വൃക്കകൾക്ക് അപൂർവരോഗം ബാധിച്ച പിഞ്ചുകുഞ്ഞ് ചികിത്സാസഹായം തേടുന്നു. കോട്ടൂർ പഞ്ചായത്തിലെ ചെറിയ കായോക്കണ്ടി ഷിബു-അയന ദമ്പതികളുടെ മകൻ സദ് വിക് (രണ്ട് വയസ്സ്) ആണ് നെഫ്രോട്ടിക് സിൻട്രം എന്ന രോഗം പിടിപെട്ട് ചികിത്സയിലുള്ളത്.
കുട്ടികളുടെ വൃക്കകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണിത്. മൂത്രത്തിലെ ഉയർന്നതോതിലുള്ള പ്രോട്ടീൻ നഷ്ടം മൂലം കാലുകൾ, വയർ, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്നിവ നീര് വന്ന് വീർക്കുന്ന ഈ രോഗത്തിന് 12 വർഷത്തോളം തുടർചികിത്സ ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 20 ലക്ഷത്തോളം രൂപ ആവശ്യമായിവരുമെന്നാണ് അറിയുന്നത്. ഒരു സെൻറ് ഭൂമി പോലും സ്വന്തമായി ഇല്ലാതെ വാടകവീട്ടിൽ താമസിക്കുന്ന കൂലിപ്പണിക്കാരനായ ഷിബുവിനെ സംബന്ധിച്ചിടത്തോളം ഭാരിച്ച ഈ ചികിത്സാ ചെലവ് താങ്ങാൻ പറ്റാത്തതാണ്. വാർഡ് മെംബർ കെ.പി. മനോഹരൻ ചെയർമാനായും പി.എം. ഉണ്ണികൃഷ്ണൻ കൺവീനറായും വി.കെ. ഇസ്മയിൽ ട്രഷററായും ചികിത്സാസഹായ കമ്മിറ്റിക്ക് രൂപംനൽകി.
സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 0189073000062395. IFSCode: SIBL0000189. വാർഡ് മെംബർ കെ.പി. മനോഹരൻ (ചെയർമാൻ), ഫോൺ: 9048637912, പി.എം. ഉണ്ണികൃഷ്ണൻ (കൺവീനർ) ഫോൺ: 9745515570.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.