ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു
text_fieldsനടുവണ്ണൂർ: ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. നടുവണ്ണൂർ ജനത ഹോട്ടലിലാണ് ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് അക്രമം നടത്തിയത്. വാകയാട് സ്വദേശി കൽപള്ളി ശരത്ത് (33) ആണ് ഹോട്ടൽ അടിച്ചുതകർത്തത്. ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. ഒരുവിധ പ്രകോപനവുമില്ലാതെ യുവാവ് ഹോട്ടലിലെ കൗണ്ടറും സി.സി.ടി.വി സ്ക്രീനും അടിച്ചുതകർക്കുകയും ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
വ്യാപാരികൾ പ്രതിഷേധിച്ചു
നടുവണ്ണൂർ: നടുവണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന ജനതാ ഹോട്ടലിൽ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂനിറ്റിെൻറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് എ.വി. ബാബു, സെക്രട്ടറി എം.കെ. ബാബു, ട്രഷറർ ഉമ്മർ തമന്ന, സത്യപാലൻ, പ്രദീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.