പാർട്ടി ഭേദമില്ല ഈ ശബ്ദത്തിന്
text_fieldsനടുവണ്ണൂർ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി തെരഞ്ഞെടുപ്പ് കാലത്ത് നൂറുകണക്കിനാളുകൾ മത്സരിക്കുമ്പോഴും ജനങ്ങളുടെ കാതുകളിലെത്തുന്ന ശബ്ദം രാമചന്ദ്രൻ മാഷിേൻറതാണ്. ഇടത്, വലത്, ബി.ജെ.പി മുന്നണികളുടെയെല്ലാം സ്ഥാനാർഥികളുടെ വാഗ്ദാനങ്ങളും പ്രകടന പത്രികയുമെല്ലാം മാഷിെൻറ പ്രൗഢ ശബ്ദത്തിലാണ് നാട്ടുകാർ കേൾക്കുന്നത്.
ജില്ലക്ക് പുറത്തുനിന്നും ഈ ശബ്ദത്തിെൻറ ഉടമയെതേടി ആളെത്തുന്നുണ്ട്. കാസർകോട് നിന്ന് ഈ തെരഞ്ഞെടുപ്പിന് വിളി വന്നു. ആവശ്യക്കാർ രാമചന്ദ്രൻ മാഷിനോട് പരിപാടിയും തീയതിയും മാത്രമേ പറയൂ. പരിപാടിയുടെ മാറ്റർ തയാറാക്കുന്നതും പറച്ചിലും മാഷ് ആയിക്കോളും എന്ന് അവർക്കറിയാം. തെരഞ്ഞെടുപ്പ് മാത്രമല്ല, സ്കൂൾ വാർഷികങ്ങളുടെയും വിവിധ പരിപാടികളുടെയും ഉദ്ഘാടന വേദിയിൽ മുഴങ്ങുന്നുണ്ട് ഈ ശബ്ദം. ഇതിനകം നിരവധി ഡോക്യുമെൻററികൾക്ക് ശബ്ദം നൽകി. മികച്ച ശബ്ദ കലാകാരനുള്ള ഖാൻകാവിൽ പുരസ്കാര ജേതാവ് കൂടിയാണ് രാമചന്ദ്രൻ മാഷ്.
നടുവണ്ണൂരിലെ പ്രശസ്തമായ ഗായത്രി കോളജിലെ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. നാടകപ്രവർത്തകനും ഗായകനും കൂടിയായ രാമചന്ദ്രൻ മാഷ് ഖാൻകാവിൽ നിലയത്തിെൻറ െസക്രട്ടറിയുമാണ്. ഫോർമർ സ്കൗട്ട് ഫോറം, മിത്രം െറസിഡൻറ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹിയുമായ മാഷ് ഈ കോവിഡ് കാലത്ത് തിരക്കിൽ തന്നെ.
കോവിഡ് കാലത്ത് അടഞ്ഞുകിടന്ന സ്റ്റുഡിയോയിൽ ശബ്ദമായി പിറന്നത് വിരലിൽ എണ്ണാവുന്നവ മാത്രമായിരുന്നെന്നും തദ്ദേശ തെരെഞ്ഞടുപ്പോടെ വീണ്ടും സജീവമായെന്നും ഒരുപാട് കുടുംബങ്ങൾക്കു കൂടിയാണ് ഇത് ആശ്വാസമായതെന്നും രാമചന്ദ്രൻ മാഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.