നിത്യോപയോഗ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ നഗരശ്രീ
text_fieldsകോഴിക്കോട്: വീട്ടുപടിക്കൽ കുടുംബശ്രീയുടെ നിത്യോപയോഗ സാധനങ്ങളടക്കമുള്ളവ എത്തിക്കാൻ നഗരസഭയുടെ നഗരശ്രീ പദ്ധതിക്ക് തുടക്കം.
കുടുംബശ്രീയുടെ വിവിധ പഞ്ചായത്തുകളിലെ സംരംഭക യൂനിറ്റുകൾ തയാറാക്കുന്ന കറിപ്പൊടി, വെളിച്ചെണ്ണ, സോപ്പുപൊടി, സോപ്പ് എന്നിവയടക്കം 43 സാധനങ്ങളാണ് നഗരശ്രീ പദ്ധതിയിൽ വീട്ടിലെത്തുക.
ആദ്യഘട്ടമായി 15 വാർഡുകളിൽ പദ്ധതി നിലവിൽവന്നു. 135 അയൽക്കൂട്ടങ്ങളാണ് ജില്ല മിഷൻ ഹോം ഷോപ് വഴി ഉൽപന്നങ്ങൾ േശഖരിക്കുന്നത്. ഇവർ കഴിഞ്ഞദിവസം 6.7 ലക്ഷം രൂപയുടെ സാധനങ്ങൾ വിറ്റഴിച്ചു. അയൽക്കൂട്ടങ്ങൾ 5000 രൂപയുടെ സാധനങ്ങൾ വാങ്ങി അംഗങ്ങൾക്ക് നൽകും.
1200 രൂപ അയൽക്കൂട്ടത്തിന് ലാഭമായി കിട്ടും. അയൽക്കൂട്ട അംഗങ്ങൾക്ക് ചെറിയ വരുമാനം കിട്ടുന്നതിനൊപ്പം ഉൽപന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുകയും ലക്ഷ്യമാണ്. ഓരോ അയൽക്കൂട്ടത്തിനും എത്ര വേണമെങ്കിലും സാധനമെടുക്കാം. അയൽക്കൂട്ടങ്ങൾക്ക് റിവോൾവിങ് ഫണ്ടിൽനിന്ന് തുകയുപയോഗിക്കാം.
അയൽക്കൂട്ടങ്ങൾക്ക് സാധനം നൽകുന്നതിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. രാധാകൃഷ്ണൻ എലത്തൂരിൽ നിർവഹിച്ചു. കോവിഡ് കാലത്ത് സാധനങ്ങൾ എത്തിക്കുന്നതിനോട് നല്ല പ്രതികരണമാണെന്ന് അദ്ദേഹം പറഞ്ഞു.
പി.ആർ. ഷിജു സംരംഭകർക്ക് സാധനങ്ങൾ കൈമാറി. സി.ഡി.എസ് ചെയർപേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. കൗൺസിലർ എം. ശ്രീജ, പ്രോജക്ട് ഓഫിസർ ടി.കെ. പ്രകാശൻ, ടി. ഗിരീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.