നരയംകുളം, ചെറുക്കാടിൽ കനാൽ വെള്ളമെത്തിച്ചാൽ വരൾച്ചയകറ്റാം
text_fieldsപേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ കുറ്റിവയൽ, ചെറുക്കാട്, എരാമ്പോയിൽ, കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം, കോളിക്കടവ് ഭാഗങ്ങളിൽ കനാൽ ജലമെത്തിച്ചാൽ കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷി സംരക്ഷിക്കാനും കഴിയും. കായണ്ണ-പള്ളിക്കുന്നുമ്മൽ താഴെ വരെ കൈക്കനാൽ ഉണ്ട്. ഇവിടെനിന്ന് കാസ്റ്റ് അയൺ പൈപ്പുകൾ സ്ഥാപിച്ച് നരയംകുളം, കോളിക്കടവ് പാടശേഖരങ്ങളിൽ വെള്ളമെത്തും. ഏക്കർകണക്കിന് വരുന്ന വയലുകളിൽ കൃഷിയിറക്കാനും കഴിയും.
പള്ളിക്കുന്ന് താഴെ കൈക്കനാൽ നവീകരിച്ച് ചെവിടൻകുളങ്ങര വയലിലൂടെ കാസ്റ്റ് അയൺ പൈപ്പുകൾ വഴി എരാമ്പോയിൽ, ചെറുക്കാട് വയലുകളിലും വെള്ളമെത്തിക്കാനാവും.
പദ്ധതി യാഥാർഥ്യമായാൽ നൂറുകണക്കിന് ഏക്കർ വയലിൽ ഇരിപ്പൂ കൃഷിയും മുപ്പൂ കൃഷിയുമെല്ലാം ഇറക്കാനാവും. വയലിൽ വെള്ളമെത്തുന്നതോടെ സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിൽ വെള്ളമെത്തുകയും കുടിവെള്ളക്ഷാമം പരിഹരിക്കുകയും ചെയ്യും. കായണ്ണ, കോട്ടൂർ ഗ്രാമപഞ്ചായത്തുകൾ മുൻ കൈയെടുത്ത് പാടശേഖര സമിതി, ജലസേചന വകുപ്പ് എൻജിനീയർമാർ ഉൾപ്പെടെ ചേർന്ന് സർവേ നടത്തി പ്രോജക്ട് തയാറാക്കി സർക്കാറിൽ സമർപ്പിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.