Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightസ്​​കൂ​ട്ട​റി​ൽ...

സ്​​കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച്​ വീ​ണ നഴ്​സ്​ ടിപ്പർ ലോ​റി ക​യ​റി മ​രി​ച്ചു

text_fields
bookmark_border
സ്​​കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച്​ വീ​ണ നഴ്​സ്​ ടിപ്പർ ലോ​റി ക​യ​റി മ​രി​ച്ചു
cancel
camera_alt

ബി​നി​ല​

ന​രി​ക്കു​നി: കാ​ര്‍ സ്​​കൂ​ട്ട​റി​ലി​ടി​ച്ച് തെ​റി​ച്ചു​വീ​ണ നഴ്​സ്​ ടിപ്പർ ലോ​റി ക​യ​റി മ​രി​ച്ചു. ന​രി​ക്കു​നി കാ​രു​കു​ള​ങ്ങ​ര താ​ഴെ ക​രു​വ​ന്‍പൊ​യി​ല്‍ സ​ത്യ​‍െൻറ ഭാ​ര്യ ബി​നി​ല​യാ​ണ് (41) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂന്നോടെ ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ കൊട്ടാരമുക്കിലാണ് അപകടം.

കൂട്ടാലിടയിലെ സ്വ​ന്തം വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങു​കയായിരുന്നു. ഓവർടേക് ചെയ്തു വന്ന കാർ സ്കൂട്ടറിൽ തട്ടി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു ബിനില. ടിപ്പർ കയറി ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​നി​ല​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യിൽ എത്തിച്ചെങ്കിലും മരിച്ചു. നി​ര്‍ത്താ​തെ പോ​യ കാ​റി​നെ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ന​രി​ക്കു​നിയിലെ സ്വകാര്യ ക്ലി​നി​ക്കി​ൽ ന​ഴ്സാ​ണ്​. കൂ​ട്ടാ​ലി​ട കോ​ണി​പ്പു​റ​ത്ത് ചാ​ലി​ൽ ദാ​മോ​ദ​ര​ൻ നാ​യ​രു​ടെ​യും ദേ​വ​കി അ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: അ​ഥി​ൻ​ജി​ത്ത്, അ​മ​ർ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു, ര​ജി​ത, ധ​നി​ലാ​ൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - accident death
Next Story