പോക്സോ -സ്ത്രീപീഡന കേസുകളിൽ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലേക്ക് അയച്ചു
text_fieldsനരിക്കുനി : പോക്സോ കേസുകളിലും സ്ത്രീപീഡനക്കേസിലും ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലേക്ക് അയച്ചു. നരിക്കുനി പാറന്നൂര്‍ സ്വദേശി അബ്ദുൽ അസീസിനെയാണ് കാക്കൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. സനല്‍രാജിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ കാപ്പ നിയമത്തിലെ 3 (1) വകുപ്പ് പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലിലേക്ക് അയക്കാന്‍ നടപടിയെടുത്തത്. കാക്കൂര്‍, ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിനും, ബാലുശ്ശേരി സ്റ്റേഷന് പരിധിയില്‍ സ്ത്രീ പീഡനക്കേസിലും ഇയാള്‍ പ്രതിയാണ്.
2022ലും, 2023ലുമാണ് കുറ്റകൃത്യങ്ങള്‍ നടത്തിയതായി തെളിഞ്ഞത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. എ.എസ്.ഐ കെ.എം. ബിജേഷ്, സീനിയര്‍ സി.പി.ഒമാരായ മാരായ ഷംനാസ്, സുബീഷ്ജിത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.