വൈദ്യുതിത്തൂണിൽ പരസ്യം: നിയമനടപടിക്ക് കെ.എസ്.ഇ.ബി
text_fieldsനരിക്കുനി: വൈദ്യുതിത്തൂണുകളിൽ പരസ്യം പതിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ഇതുസംബന്ധിച്ച് നരിക്കുനി സെക്ഷൻ അസി. എൻജിനീയർ കാക്കൂർ, കൊടുവള്ളി, കുന്ദമംഗലം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
തൂണുകളില്‍ പരസ്യം പതിക്കുകയോ എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഇവരില്‍നിന്ന് നഷ്ടപരിഹാരവും പിഴയും ഈടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൂണുകളില്‍ കൊടിതോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് അപകടവും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.
പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. വൈദ്യുതി അപകടങ്ങള്‍ ഉടൻ അറിയിക്കാൻ തൂണുകളിൽ മഞ്ഞ പെയിന്റ് അടിച്ച് നമ്പര്‍ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ട ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.