അർബുദത്തോട് പൊരുതി നീറ്റിൽ മികച്ച നേട്ടം; നരിക്കുനിക്ക് അഭിമാനമായി അനുശ്രീ
text_fieldsനരിക്കുനി: ആത്മവിശ്വാസം മുറുകെ പിടിച്ച് ദിനരാത്രങ്ങൾ വേദന സഹിച്ച് വിജയം കൊയ്യണമെന്ന അനുശ്രീയുടെ പ്രതിജ്ഞ സഫലമായി. അർബുദത്തിനോട് പടപൊരുതിയാണ് നീറ്റ് മെഡിക്കൽ പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചത്. റിസർവ് കാറ്റഗറിയിൽ 77 ഉം കേരളത്തിൽ നാലാം റാങ്കും ഈ മിടുക്കി സ്വായത്തമാക്കി. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അർബുദം അനുശ്രീയെ പിടികൂടുന്നത്. 2021ൽ കൃത്രിമ കാലുമായി സ്കൂളിൽ പോയി പഠിച്ചാണ് മികച്ച നേട്ടം കൈവരിച്ചത്.
എസ്.എസ് എൽ.സി.ക്കും പ്ലസ് ടുവിനും എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ചികിത്സാർത്ഥം തിരുവനന്തപുരം ആർ.സി.സിയിൽ ഡോക്ടർമാർ സ്റ്റെതസ്കോപ്പുമണിഞ്ഞ് രോഗികളെ പരിചരിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ സ്വപ്നമാണ് പൂവണിഞ്ഞത്. നരിക്കുനി ഗവ. ഹയർ സെക്കൻഡറിയിൽനിന്നാണ് എസ്.എസ്.എൽ.സി.യും പ്ലസ് ടു വും കഴിഞ്ഞത്. തറോക്കണ്ടി പ്രേമന്റെയും (റിട്ട. കെ.എസ്.ഇ.ബി) ഷീനയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.