മദ്റസ അധ്യാപകർക്ക് സാന്ത്വനമായി തണൽ
text_fieldsഎളേറ്റിൽ: കോവിഡ്കാലത്ത് ശമ്പളമില്ലാതെ പ്രയാസപ്പെടുന്ന മദ്റസ അധ്യാപകർക്ക് സാന്ത്വനമായി പന്നൂർ തണൽ എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ധനസഹായം. പന്നൂരിലെ അഞ്ചു മദ്റസകളിലെ മുഴുവൻ അധ്യാപകർക്കുമുള്ള ധനസഹായവിതരണം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മദ്റസ കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. അൻവാറുൽ ഇസ്‌ലാം മദ്റസ, ശറഫിയ്യ സുന്നി മദ്റസ, കുന്നോത്തുവയൽ ഇസ്ലാമിക് സെൻറർ മദ്റസ, കുന്നോത്തുവയൽ ഇസ്ലാഹി മദ്റസ, പനാട്ടുപള്ളി ഹിദായത്തുസ്വിബിയാൻ മദ്റസ എന്നിവിടങ്ങളിലെ മുഴുവൻ അധ്യാപകർക്കും മറ്റു പ്രദേശങ്ങളിലെ മദ്റസകളിൽ ജോലി ചെയ്യുന്നവർക്കുമാണ് ധനസഹായം നൽകിയത്.
തണൽ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി. റഊഫ് അധ്യക്ഷത വഹിച്ചു. കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ് നേടിയ പക്കർ പന്നൂർ, ഡോ. മുഹമ്മദ് ആസിഫ് എന്നിവരെ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
പാട്ടത്തിൽ അബൂബക്കർ ഹാജി, പി. മുഹമ്മദ് യൂസുഫ് ഹാജി, എം.എ. സത്താർ, എം.പി. ഉസ്സയിൻ ഹാജി, കെ.കെ. കാദർ, കെ. അബൂബക്കർ ഹാജി, കെ.കെ. മുഹമ്മദ് ഹാജി, മന്നത്ത് ഇബ്രാഹിം ഹാജി, സി. മുഹമ്മദ്, കണ്ടിയിൽ ഉമ്മർ, കാരക്കോത്ത് അബ്ദുറഹ്മാൻ മൗലവി, ടി.പി. മുനീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.