കിടപ്പുരോഗികൾക്ക് സാന്ത്വന ചികിത്സയുമായി റിട്ട. അധ്യാപകൻ
text_fieldsനരിക്കുനി: തലമുറകൾക്ക് കായിക കരുത്ത് പകർന്ന റിട്ട. കായികാധ്യാപകൻ സാന്ത്വന ചികിത്സയുമായി കിടപ്പു രോഗികൾക്കൊപ്പം. കാരകുന്നത്തെ തെക്ക് വീട്ടിൽ അബ്ദുറഹ്മാനാണ് ജീവകാരുണ്യ പ്രവർത്തനത്തിെൻറ വഴിയിലൂടെ സഞ്ചരിക്കുന്നത്.
കർഷകനും ക്ഷീരകർഷകനുമായ അബ്ദുറഹ്മാൻ മാസ്റ്റർ തൊഴുത്തിലെയും പാടത്തെയും ജോലിക്ക് ശേഷം തെൻറ കീഴിൽ വരുന്ന രോഗികളുടെ പരിചരണത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.
2005ൽ തുടങ്ങിയതാണ് ഈ സൗജന്യസേവനം. നരിക്കുനിയിലെ അത്താണിയുടെ കീഴിൽ ഇന്ന് നന്മണ്ട, ചേളന്നൂർ, കാക്കൂർ, കിഴക്കോത്ത്, മടവൂർ പഞ്ചായത്തുകളിൽ കിടപ്പുരോഗികൾക്ക് പെയിൻ ആൻഡ് പാലിയേറ്റിവ് സംഘാടകരുടെ സേവനം ലഭ്യമാകുന്നുണ്ട്. വാട്ടർ ബെഡ് -എയർബെഡ്, വാക്കർ, ഫുഡ് കിറ്റ്, മെഡിസിൻ എന്നിവയെല്ലാം സംഘടിപ്പിച്ചു കൊടുക്കും.
കിടപ്പുരോഗികൾക്ക് സാന്ത്വന ചികിത്സയുമായി റിട്ട. അധ്യാപകൻകിടപ്പിലായ അഞ്ച് രോഗികളുടെ പരിചരണമാണ് ഇപ്പോൾ നടത്തുന്നത്. വളൻറിയേഴ്സ് ഹോം കെയർ എന്ന നിലയിൽ ഡോക്ടേഴ്സ് ഹോം കെയർ, നഴ്സസ് ഹോം കെയർ ഇവരെയെല്ലാം ഏകോപിപ്പിച്ചാണ് പ്രവർത്തനം. വീൽചെയറിലും മറ്റും ജീവിതം തളച്ചിടപ്പെട്ടവരുടെ ജീവിതത്തിന് ആശ്വാസം പകരുകയാണ് തെൻറ ലക്ഷ്യമെന്ന് അബ്ദുറഹ്മാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.