അരിക്കുളം ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം
text_fieldsഅരിക്കുളം: അരിക്കുളം ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് മികച്ച സേവനത്തിന് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ദേശീയ അംഗീകാരം ലഭിച്ചു. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് ലഭിച്ചത്. രോഗികൾക്ക് ഗുണമേന്മയേറിയ സേവനം ഉറപ്പുവരുത്തിയത് പരിഗണിച്ചാണ് അംഗീകാരം.
ജീവിതശൈലീ രോഗപ്രതിരോധം, ചികിത്സ, കൗമാരക്കാർ, കുട്ടികൾ, വയോജനങ്ങൾ, ഗർഭിണികൾ എന്നിവരുടെ ആരോഗ്യസംരക്ഷണം തുടങ്ങിയവക്ക് ആയുർവേദ ഡിസ്പെൻസറി പ്രത്യേക ഊന്നൽ നൽകിയിരുന്നു. 1997ൽ സ്ഥാപിതമായ അരിക്കുളം ആയുർവേദ ഡിസ്പെൻസറി 2022ൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തി. പഞ്ചകർമ മുറി, ഔഷധസസ്യ ഉദ്യാനം എന്നിവ ഇവിടെയുണ്ട്. ഒ.പി ലെവൽ പഞ്ചകർമപദ്ധതിയായ ആയുർ കർമക്കായി നാഷനൽ ആയുഷ് മിഷൻ അരിക്കുളം ആയുർവേദ ഡിസ്പെൻസറിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.