സംഷിദിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsനന്മണ്ട: വാട്ടർ അതോറിറ്റി ജീവനക്കാരൻ നെല്ലങ്ങൽ സംഷിദിന് നന്മണ്ടക്കാരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
ജീവകാരുണ്യ പ്രവർത്തകനായ സംഷിദിനെ വിധി വിടാതെ പിന്തുടർന്ന ജീവിതാനുഭവങ്ങളായിരുന്നു. വാട്ടർ അതോറിറ്റിയിൽ ജീവനക്കാരനായിരുന്ന ബാപ്പ കാരക്കുന്നത്തെ പാലം തലക്കൽ അബ്ദുൽ ഹമീദ് സർവിസിലിരിക്കെ 2000ത്തിൽ മരിച്ചു.
ആശ്രിത നിയമനത്തിൽ ഉമ്മ സഫിയക്ക് ജോലി കിട്ടിയെങ്കിലും 2018ൽ ഉമ്മയെയും സംഷിദിന് നഷ്ടമായി. ആശ്രിത നിയമനത്തിൽ സംഷിദിന് കഴിഞ്ഞ വർഷമാണ് വാട്ടർ അതോറിറ്റിയിൽ ജോലി കിട്ടിയത്. പേക്ഷ, സംഷിദിനെയും കാത്തിരുന്നത് വിധിയുടെ മറ്റൊരു കളിയാട്ടമായിരുന്നു. ഒന്നര മാസം മുമ്പാണ് ഭാര്യ ഷംന പ്രസവിച്ചത്. അവർ സ്വന്തം വീട്ടിലായിരുന്നു.
ഷംന ഫോൺ വിളിച്ചിട്ട് സംഷിദ് എടുക്കാതിരുന്നതിനാൽ വീട്ടിലുള്ളവർ നെല്ലങ്ങലിലെ വീട്ടിലെത്തിയപ്പോൾ കണ്ടത് സംഷിദിെൻറ ചേതനയറ്റ ശരീരമായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സംഷിദ് റിപ്പബ്ലിക് ദിനത്തിൽ നരിക്കുനി അത്താണിയിലേക്ക് ഫെബ്രുവരി 12 ന് നടക്കുന്ന ബിരിയാണി ചാലഞ്ചിനു വേണ്ടി സുഹൃത്തുക്കളോടൊപ്പം സജീവമായിരുന്നു. പേക്ഷ, ആ ചാലഞ്ചിൽ പങ്കെടുക്കാൻ സംഷിദ് ഉണ്ടാവില്ല എന്നകാര്യം സുഹൃത്തുക്കൾക്കുപോലും വിശ്വസിക്കാനാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.