വൃക്ക മാറ്റിവെക്കാൻ നൗഫലിന് സുമനസ്സുകളുടെ സഹായം വേണം
text_fieldsവെള്ളിമാട്കുന്ന്: ഇരു വൃക്കയുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സസഹായം തേടുന്നു. വെള്ളിമാട്കുന്ന് നൗഷത്ത് മഹലിൽ നൗഫലാണ് (42) ഗുരുതരാവസ്ഥയിലായത്. ജീവൻ രക്ഷിക്കാനുള്ള ഏകമാർഗം എത്രയുംപെട്ടെന്ന് വൃക്ക മാറ്റിവെക്കലാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നൗഫലിന്റെ കുടുംബം രോഗം വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ലക്ഷങ്ങൾ ചെലവു വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത് കുടുംബത്തിന് സാധിക്കാത്ത കാര്യമാണ്. ചികിത്സ സഹായത്തിന് കൗൺസിലർ ടി.കെ. ചന്ദ്രൻ ചെയർമാൻ, പി. ജയശ്രീ കൺവീനർ, മോഹനൻ പുതിയോട്ടിൽ ട്രഷറർ എന്നിവർ ഭാരവാഹികളായി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു.
സഹായം നൽകുന്നവർ കനറാ ബാങ്കിന്റെ വെള്ളിമാട്കുന്ന് ശാഖയിലേക്ക് അയക്കണം. അക്കൗണ്ട് നമ്പർ: AC NO: 110077834415. IFSC: CNRB 0000839. ഗൂഗ്ൾപേ നമ്പർ: 7356471789.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.