Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകു​ടി​പ്പ​ക​യി​ൽ...

കു​ടി​പ്പ​ക​യി​ൽ കൊ​രു​ത്ത് വ​ട​ക​ര

text_fields
bookmark_border
navakerala sadass
cancel

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വാ​ഗ്ദാ​ന​പ്പെ​രു​മ​ഴ പെ​യ്യു​ന്ന വ​ട​ക​ര​യി​ൽ പ​ദ്ധ​തി​ക​ൾ എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കെ.​കെ. ര​മ എം.​എ​ൽ.​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ തു​ട​ങ്ങി​യ ഭ​ര​ണ- പ്ര​തി​പ​ക്ഷ പോ​ര് വി​ക​സ​ന​മു​ര​ടി​പ്പി​ന്റെ പ്ര​ധാ​ന കാ​ര​ണ​മാ​ണ്. സി.​പി.​എ​മ്മും ആ​ർ.​എം.​പി​യും ത​മ്മി​ലു​ള്ള കു​ടി​പ്പ​ക വി​ക​സ​ന​രം​ഗ​ത്ത് മു​ഴ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

മ​ട​പ്പ​ള്ളി കോ​ള​ജി​ന് പു​തു​ത​ല​മു​റ കോ​ഴ്സു​ക​ൾ വേ​ണം

മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ കോ​ള​ജാ​യ മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. കെ​ട്ടി​ട​ങ്ങ​ളൊ​രു​ക്കു​ക​യ​ല്ലാ​തെ അ​ക്കാ​ദ​മി​ക നി​ല​വാ​രം ഉ​യ​ർ​ത്തി പു​തു​ത​ല​മു​റ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​ക്കു​ൾ​പ്പെ​ടെ മി​ക​ച്ച പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ട​ക​ര​ക്ക് അ​ന്യ​മാ​ണ്.

വടകര അഞ്ചുവിളക്ക്

ജി​ല്ല ആ​ശു​പ​ത്രി പേ​രി​നു മാ​ത്രം

മ​ല​യോ​ര മേ​ഖ​ല​യി​ലെ അ​നേ​ക​രു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്ത​ണം. കോ​ടി​ക​ൾ മു​ട​ക്കി കെ​ട്ടി​ട സ​മു​ച്ച​യ നി​ർ​മാ​ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​ക്ക് അ​ന്യ​മാ​ണ്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന ഫ​ണ്ടി​ൽ 83.9 കോ​ടി രൂ​പ ചെ​ല​വി​ൽ വീ​ണ്ടും പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്നു​ണ്ട്. ആ​റു നി​ല​ക​ളി​ലാ​യി പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യം വ​രു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ മു​ഖ​ച്ഛാ​യ മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം.

ടൂ​റി​സം: പ​ദ്ധ​തി​ക​ൾ വേ​ണം

ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​നു​ത​ന്നെ വ​ഴി​തെ​ളി​ക്കു​ന്ന നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ വ​ട​ക​ര​യി​ലു​ണ്ടെ​ങ്കി​ലും വേ​ണ്ട രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ള​രി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, വ​ട​ക​ര സാ​ൻ​ഡ് ബാ​ങ്ക്സ്, ത​ച്ചോ​ളി മാ​ണി​ക്കോ​ത്ത്, പ​യം​കു​റ്റി​മ​ല, സി​ദ്ധാ​ശ്ര​മം, കു​ഞ്ഞി​പ്പ​ള്ളി എ​ന്നി​ങ്ങ​നെ പ​ഴ​മ​യു​ടെ​യും പു​തു​മ​യു​ടെ​യും ക​ഥ​പ​റ​യു​ന്ന നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള വ​ട​ക​ര മാ​ഹി-​ക​നാ​ല്‍ ജ​ല​പാ​ത സ്വ​പ്നം യാ​ഥാ​ര്‍ഥ്യ​മാ​യി​ട്ടി​ല്ല. പു​ഴ​യോ​ര ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് ഏ​റെ സാ​ധ്യ​ത​യു​ള്ള നാ​ട്ടി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​ദ്ധ​തി​യും ന​ട​പ്പാ​യി​ട്ടി​ല്ല.

യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം

ദേ​ശീ​യ​പാ​ത വി​ക​സ​നം എ​ങ്ങു​മെ​ത്താ​ത്ത​ത് യാ​ത്രാ ക്ലേ​ശം രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും ഉ​ഴു​തു​മ​റി​ച്ച​തും ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കാ​തെ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും മൂ​ലം അ​പ​ക​ടം പ​തി​വാ​ണ്. ദേ​ശീ​യ​പാ​ത 66ൽ ​അ​ഴി​യൂ​ർ-​വെ​ങ്ങ​ളം റീ​ച്ചി​ൽ 40.8 കി​ലോ മീ​റ്റ​റി​ൽ ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ​ണി ന​ട​ക്കു​ന്ന​ത്. മൂ​രാ​ട് പാ​ലം മു​ത​ല്‍ പാ​ലോ​ളി​പ്പാ​ലം വ​രെ ആ​റു വ​രി​യാ​ക്കു​ന്ന ജോ​ലി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ വേ​റി​ട്ട മാ​തൃ​ക

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​യാ​ലി ഹ​രി​ത​ക​ർ​മ​സേ​ന വേ​റി​ട്ട മാ​തൃ​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ക എ​ന്ന​തി​ലു​പ​രി പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​കൂ​ടി പ​രി​ശോ​ധി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. തു​ട​ക്ക​ത്തി​ൽ 60 പേ​രു​ണ്ടാ​യി​രു​ന്ന സം​ഘം ഇ​പ്പോ​ൾ 90 അം​ഗ​ങ്ങ​ളു​ള്ള പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്നു.

വേ​ണം നാ​ദാ​പു​ര​ത്തി​ന് കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ

കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല​യാ​ണ് നാ​ദാ​പു​ര​ത്തെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ. വാ​ണി​മേ​ൽ, വ​ള​യം, ന​രി​പ്പ​റ്റ മ​ല​യോ​ര​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള നാ​ളി​കേ​രം കൃ​ഷി ചെ​യ്തു​വ​രു​ന്നു. നാ​ളി​കേ​രം ഉ​പ​യോ​ഗി​ച്ചു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന നി​ർ​മാ​ണ​ത്തി​നും ശാ​സ്ത്രീ​യ​സം​സ്ക​ര​ണ​ത്തി​നും ഒ​രു പ​ദ്ധ​തി​യും മേ​ഖ​ല​യി​ൽ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. മ​ല​യോ​ര​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.

പാ​നോം-​കു​ഞ്ഞോം ബ​ദ​ൽ റോ​ഡി​നാ​യി കാ​ത്തി​രി​പ്പ്

40 വ​ർ​ഷ​ത്തോ​ള​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണി​ത്. നി​ര​വ​ധി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഇ​തി​നാ​യി ന​ട​ന്നെ​ങ്കി​ലും ഇ​തു​വ​രെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. റി​സ​ർ​വ് വ​ന​ത്തി​ലൂ​ടെ റോ​ഡ് വെ​ട്ടേ​ണ്ട​തി​നാ​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി​യാ​ണ് പ്ര​ധാ​ന ത​ട​സ്സം. ആ​ദി​വാ​സി മേ​ഖ​ല​യാ​യ വി​ല​ങ്ങാ​ട് ചി​റ്റാ​രി മു​ത​ൽ ക​ണ്ടി​വാ​തു​ക്ക​ൽ മ​ല​യി​ലേ​ക്ക് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് 10 വ​ർ​ഷ​ത്തോ​ള​മാ​യെങ്കി​ലും പാ​തി​വ​ഴി​യി​ലാ​ണ്.

ചേ​ല​ക്കാ​ട്-​വി​ല്യാ​പ്പ​ള്ളി-​വ​ട​ക​ര റോ​ഡ് വി​ക​സ​നം

83 കോ​ടി ഫ​ണ്ട​നു​വ​ദി​ച്ച ചേ​ല​ക്കാ​ട്-​വി​ല്യാ​പ്പ​ള്ളി-​വ​ട​ക​ര റോ​ഡ് വി​ക​സ​നം ക​ർ​മ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. റോ​ഡ് വി​ക​സ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് ക​ർ​മ​സ​മി​തി​യു​ടെ പേ​രി​ൽ ചി​ല​ർ കോ​ട​തി വ്യ​വ​ഹാ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. മാ​ർ​ച്ച് 31ന​കം ഫ​ണ്ട് വി​നി​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം

2019ൽ ​വി​ല​ങ്ങാ​ട്ടെ പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും കാ​ര​ണം ഭീ​ഷ​ണി​യി​ലാ​യ 69 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്. സ​ർ​ക്കാ​ർ ഭൂ​മി വി​ല​ക്കെ​ടു​ത്ത് വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

പ്രാ​ഥ​മി​കാ​രോ​ഗ്യ​ കേ​ന്ദ്ര​മി​ല്ല

നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​മി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ​യാ​ണ് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ര​വ​ധി സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. കി​ട​ത്തി​ച്ചി​കി​ത്സ പേ​രി​നു മാ​ത്ര​മാ​ണ്. ര​ണ്ട് ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

പ്ല​സ് വ​ൺ പ്ര​വേ​ശ​നം സ​ങ്കീ​ർ​ണം

ആ​വ​ശ്യ​ത്തി​ന് സീ​റ്റി​ല്ലാ​ത്ത​തി​നാ​ൽ ഓ​രോ വ​ർ​ഷ​വും പ്ല​സ് വ​ൺ പ്ര​വേ​ശ​നം സ​ങ്കീ​ർ​ണ​മാ​വു​ക​യാ​ണ്. മേ​ഖ​ല​യി​ൽ മൂ​ന്നു സ​ർ​ക്കാ​ർ സ്കൂ​ളും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളു​മാ​ണു​ള്ള​ത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഒ​രു സ​ർ​ക്കാ​ർ കോ​ള​ജ് മാ​ത്ര​മാ​ണു​ള്ള​ത്. തെ​രു​വം​പ​റ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ദാ​പു​രം ഗ​വ. കോ​ള​ജ് കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. ആ​ദി​വാ​സി മേ​ഖ​ല​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​പ​ഠ​ന​ത്തി​ന് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു. യു.​പി ത​ലം മു​ത​ലു​ള്ള പ​ഠ​നം വെ​ല്ലു​വി​ളി​യാ​ണ്. കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രെ​യു​ള്ള സ്കൂ​ളി​ലാ​ണ് ഇ​വ​ർ​ക്ക് പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്. വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ൽ മാ​ത്രം ഏ​ഴ് ആ​ദി​വാ​സി കോ​ള​നി​ക​ളു​ണ്ട്.

മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ല

നാ​ദാ​പു​ര​ത്തെ മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്രം ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തു​ണ്ടാ​യ ജ​ന​കീ​യ സ​മ​രം മൂ​ലം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ടൗ​ണു​ക​ളി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ശാ​സ്ത്രീ​യ​സം​വി​ധാ​ന​മി​ല്ല. മേ​ഖ​ല​യി​ലെ ആ​റോ​ളം പ​ഞ്ചാ​യ​ത്തി​ലും മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ല.

കു​റ്റ്യാ​ടിക്ക് താ​ലൂ​ക്ക് വേ​ണം

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ കു​റ്റ്യാ​ടി​യി​ൽ നാ​ളി​കേ​ര വി​ല​യി​ടി​വാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. നാ​ളി​കേ​രം, അ​ട​ക്ക, നെ​ല്ല് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി. സ​ർ​ക്കാ​റി​ന്റെ തേ​ങ്ങ സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ല. നാ​ളി​കേ​രം മു​ഴു​വ​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യാ​ണ്. ജ​ല​സേ​ച​ന സൗ​ക​ര്യം കു​റ​വാ​യ​തും വെ​ല്ലു​വി​ളി​യാ​ണ്. വേ​ളം, ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നെ​ൽ​വ​യ​ലു​ക​ൾ ഏ​റെ​യു​ള്ള​ത്. കു​റ്റ്യാ​ടി ആ​സ്ഥാ​ന​മാ​യി താ​ലൂ​ക്ക് രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ താ​ലൂ​ക്ക് ആ​​ശു​പ​ത്രി

രോ​ഗി​ക​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല. ഒ.​പി​യി​ൽ ദി​വ​സ​വും ആ​യി​ര​ത്തോ​ളം പേ​രെ​ത്തു​ന്നു​ണ്ട്. പ്ര​സ​വ വാ​ർ​ഡ് ഒ​രു വ​ർ​ഷ​​ത്തോ​ള​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. മ​ണ്ഡ​ല​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. കി​ട​ത്തി​ച്ചി​കി​ത്സ​യി​ല്ല. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യ​തോ​ടെ ഉ​ച്ച​ക്കു​ശേ​ഷം ഒ.​പി​യു​ണ്ട്. സ്വ​ന്ത​മാ​യി കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. ഹോ​മി​യോ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ​ക്ക് സ്വ​ന്തം കെ​ട്ടി​ട​ങ്ങ​ളു​ണ്ട്.

റോ​ഡ് വി​ക​സ​ന​മി​ല്ല

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​ക്കാ​ത്ത​തി​നാ​ൽ റോ​ഡ് വി​ക​സ​ന​മി​ല്ല. കു​റ്റ്യാ​ടി ടൗ​ണി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്.

പ്ല​സ്ടു സീ​റ്റ് പ​കു​തി പേ​ർ​ക്കു മാ​ത്രം

എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ണ്ടെ​ങ്കി​ലും ഓ​രോ വ​ർ​ഷ​വും 10ാം ക്ലാ​സ് പാ​സാ​കു​ന്ന പ​കു​തി പേ​ർ​ക്കേ പ്ല​സ്ടു പ്ര​വേ​ശ​നം ല​ഭി​ക്കു​ന്നു​ള്ളൂ. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് മൊ​കേ​രി ഗ​വ. കോ​ള​ജാ​ണ് പ്ര​ധാ​ന ആ​ശ്ര​യം. മി​ക​ച്ച കെ​ട്ടി​ട​മു​ണ്ടെ​ങ്കി​ലും കോ​ഴ്സു​ക​ൾ പ​രി​മി​തം.

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം പേ​രാ​മ്പ്ര​യു​ടെ ത​ല​വേ​ദ​ന

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ഇ​തു​വ​രെ ക​ഴി​യാ​ത്ത​താ​ണ് പേ​രാ​​മ്പ്ര​യു​ടെ പ്ര​ധാ​ന പ്ര​ശ്നം. അ​രി​ക്കു​ളം ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ സ​മ​രം ന​യി​ക്കു​ന്നു​ണ്ട്. മൂ​ന്നു​മാ​സം മു​മ്പ് ടൗ​ണി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ച്ച​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു.

മ​റ്റൊ​രു നീ​റു​ന്ന പ്ര​ശ്ന​മാ​ണ് കീ​ഴ​രി​യൂ​ർ, തു​റ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത​ങ്ക​മ​ല ക്വാ​റി​യും ക്ര​ഷ​റും. ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ക്വാ​റി, ക്ര​ഷ​ർ പ്ര​വ​ർ​ത്ത​നം നാ​ട്ടു​കാ​ർ ശ​ക്ത​മാ​യി എ​തി​ർ​ത്തി​ട്ടും തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. ക്വാ​റി​യി​ൽ​നി​ന്ന് വ​രു​ന്ന രാ​സ​ലാ​യ​നി​ക​ൾ ജ​ല​സ്രോ​ത​സ്സു​ക​ൾ മ​ലി​ന​മാ​ക്കു​ന്നു​മു​ണ്ട്.

വ​യ​നാ​ട് ബ​ദ​ൽ റോ​ഡ്

പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട് ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന​ക്കു​തി​പ്പു​ണ്ടാ​ക്കും. കാ​ൽ നൂ​റ്റാ​ണ്ട് മു​മ്പ് പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് പ്ര​വൃ​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ല​ച്ചു.

നി​ല​വി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. പേ​രാ​മ്പ്ര-​ചെ​മ്പ്ര റോ​ഡ് ന​വീ​ക​ര​ണം ഇ​ഴ​യു​ന്ന​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ടി​യ​ങ്ങാ​ട്-​പൂ​ഴി​ത്തോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ൽ നാ​ട്ടു​കാ​ർ ക്ര​മ​ക്കേ​ട് ആ​രോ​പി​ക്കു​ന്നു​ണ്ട്.

ച​ക്കി​ട്ട​പാ​റ, നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​ക്ഷാ​മം

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും. ച​ക്കി​ട്ട​പാ​റ, നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വേ​ന​ലി​ൽ ജ​ല​ക്ഷാ​മ​മു​ണ്ട്. മ​ണ്ഡ​ല​ത്തി​ൽ സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

പ​ട്ട​യം ല​ഭി​ക്കാ​തെ നി​ര​വ​ധി പേ​ർ

ഭൂ​മി ഉ​ണ്ടെ​ങ്കി​ലും പ​ട്ട​യം ല​ഭി​ക്കാ​തെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജാ​ന​കി​വ​യ​ലി​ലു​ണ്ട്. ഭ​വ​ന​ര​ഹി​ത​രും മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ പേ​ര് ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. സ​ർ​ക്കാ​ർ ഭ​വ​ന പ​ദ്ധ​തി​യി​ലെ വീ​ട് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച അ​വ​സ്ഥ​യു​മു​ണ്ട്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ല

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വേ​ണ്ട ഡോ​ക്ട​ർ​മാ​രോ ജീ​വ​ന​ക്കാ​രോ ഇ​ല്ല. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് സി.​കെ.​ജി ഗ​വ. കോ​ള​ജി​ന്റെ കൈ​വ​ശ​മു​ള്ള ഭൂ​മി വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യോ​ടെ ഡ​യാ​ലി​സി​സ് സെ​ന്റ​ർ ന​ല്ല നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ്ല​സ്‍വ​ൺ സീ​റ്റ് ക്ഷാ​മം

മ​ണ്ഡ​ല​ത്തി​ൽ 11 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളു​ണ്ട്. എ​ങ്കി​ലും പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മ​മു​ണ്ട്. 300 കു​ട്ടി​ക​ൾ​ക്ക് പ്ല​സ് വ​ൺ പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല. ഏ​ക സ​ർ​ക്കാ​ർ കോ​ള​ജാ​യ സി.​കെ.​ജി.​എം കോ​ള​ജി​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ ഇ​നി​യും വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. മേ​പ്പ​യൂ​രി​ൽ ഒ​രു സ​ർ​ക്കാ​ർ കോ​ള​ജ് കൂ​ടി തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

മ​ണ്ഡ​ല​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. കോ​ഴി​ക്കോ​ടി​ന്റെ നെ​ല്ല​റ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​വ​ള പാ​ണ്ടി​യും ക​രു​വോ​ട് ചി​റ​യു​മെ​ല്ലാം ഭൂ​രി​ഭാ​ഗ​വും ത​രി​ശാ​യി കി​ട​ക്കു​ക​യാ​ണ്. ക​നാ​ൽ ചോ​ർ​ച്ച​യും ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തു​മെ​ല്ലാം നെ​ൽ​കൃ​ഷി നി​ല​ക്കാ​ൻ കാ​ര​ണ​മാ​യി. കാ​ട്ടു​മൃ​ഗ​ശ​ല്യം കാ​ര​ണം നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് കൃ​ഷി ഉ​പേ​ക്ഷി​ച്ച​ത്.

വി​ക​സ​നം കാ​ത്ത് പെ​രു​വ​ണ്ണാ​മൂ​ഴി

മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി. സോ​ളാ​ർ ബോ​ട്ടി​ങ് ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, പൂ​ന്തോ​ട്ടം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യും വി​ക​സ​ന പ​ദ്ധ​തി​ക​ൾ വേ​ണം. ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​വും മ​ണ്ഡ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ്. ച​ക്കി​ട്ട​പാ​റ​യി​ലെ മീ​ൻ​തു​ള്ളി പാ​റ ക​യാ​ക്കി​ങ് കേ​ന്ദ്ര​മാ​ണ്. ഇ​ത് വി​ക​സി​പ്പി​ച്ചാ​ൽ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsNava Kerala Sadas
News Summary - Navakerala sadass on kozhikode-requirements
Next Story