വൃക്കകൾ തകരാറിലായ യുവാവ് സഹായം തേടുന്നു
text_fieldsകൊടിയത്തൂർ: ഇരു വൃക്കയും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ എരിഞ്ഞിമാവ് വി.പി. സലാഹുദ്ദീനാണ് (31) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ കനിവ് തേടുന്നത്. സഹോദരി വൃക്ക നൽകാൻ തയാറായെങ്കിലും പരിശോധനയിൽ രോഗമുള്ളതിനാൽ മാറ്റി വെക്കാൻ സാധ്യമല്ലെന്ന് ഡോക്ടർ അറിയിച്ചതിനാൽ പുറമെനിന്നും സ്വീകരിക്കാൻ നിർബന്ധിതനായിരിക്കയാണ്.
ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി 40 ലക്ഷത്തിലധികം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയായ സലാഹുദ്ദീെൻറ ശസ്ത്രക്രിയക്കും തുടർചികിത്സക്കും പണം കണ്ടെത്താൻ നാട്ടുകാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചെയർമാനും, എ.കെ. അബ്ദുല്ല കൺവീനറുമായ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. അക്കൗണ്ട് നമ്പർ : 40548060424, SBI (മുക്കം ശാഖ ). IFSC: SBIN0010708.Google Pay: 9778 743 266.
ചെമ്മാണി രാജൻ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു
വില്യാപ്പള്ളി: വില്യാപ്പള്ളി യു.പി സ്കൂൾ പ്രദേശത്തുകാരനും കർഷക തൊഴിലാളിയുമായ ചെമ്മാണി രാജൻ അർബുദ രോഗം ബാധിച്ച് ചികിത്സയിലാണ്. രണ്ടു വർഷം തുടർച്ചയായി ചികിത്സ നൽകിയാൽ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ചികിത്സ ചെലവ് രാജെൻറ കുടുംബത്തിന് താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രോഗ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വീട് നിർമാണം പൂർത്തിയാക്കൽ എന്നീ ആവശ്യങ്ങൾ നിറവേറ്റാർ ഉദാരമതികളുടെ സഹായം വേണം.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്നപ്പോൾ തൊഴിൽ ചെയ്യാൻ കഴിയാതെ വന്നപ്പോൾ കാർഷിക വൃത്തികൾ ചെയ്താണ് കുടുംബം പുലർത്തിയത്. ഭാര്യയും, രണ്ടു മക്കളുമടങ്ങുന്നതാണ് രാജെൻറ കുടുംബം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും ചേർന്ന് ചെമ്മാണി രാജൻ ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകി. കെ.കെ. മോഹനൻ (ചെയ.), ബാബു പാറേമ്മൽ (ജന. കൺ.) , വി.കെ. സുബൈർ ( ട്രഷ.). ചികിത്സ കമ്മിറ്റി വില്യാപ്പള്ളി കനറ ബാക്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11002262006, IFSC : CNR B0000748.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.