നീറ്റ്: ജില്ലയിൽ ഒരുക്കം പൂർത്തിയായി
text_fieldsകോഴിക്കോട്: നീറ്റ് പരീക്ഷക്ക് ജില്ലയിലെ സ്കൂളുകൾ ഒരുങ്ങി. ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ. പരീക്ഷാർഥികൾ ഒന്നരക്കുമുമ്പ് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. കർശനമായ കോവിഡ് പ്രോേട്ടാേകാൾ പാലിച്ചാണ് പരീക്ഷ നടത്തിപ്പ്. സുരക്ഷിതമായി പരീക്ഷ എഴുതാൻ വിപുലമായ ഒരുക്കമാണ് സ്കൂളുകളിൽ നടന്നത്. സി.ബി.എസ്.ഇ അംഗീകാരമുള്ള സ്കൂളുകളാണ് ഭൂരിപക്ഷ പരീക്ഷ കേന്ദ്രങ്ങളും.
സി.ബി.എസ്.ഇക്ക് കീഴിലുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻ.ടി.എ) പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ ഭാഗമായി സ്കൂളുകൾ അണുവിമുക്തമാക്കി. അഗ്നിശമനസേന സ്കൂളുകൾ ശുചീകരിച്ചു. പരീക്ഷാർഥികളുടെ ശരീരോഷ്മാവ് അധികൃതർ പരിശോധിക്കും.
ഉയർന്ന ശരീരോഷ്മാവുള്ളവർക്കും കണ്ടെയ്ൻമെൻറ് സോണിൽനിന്നും വരുന്നവർക്കും പ്രത്യേക മുറികൾ ഉണ്ടാവും. സാനിറ്റൈസർ പരീക്ഷാർഥികൾ കരുതണം. പരീക്ഷ മുറിയിൽ സാനിറ്റൈസർ ലഭ്യമാക്കും. മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. പ്രത്യേക മാസ്ക് പരീക്ഷ സെൻററിൽ അധികൃതർ വിതരണം ചെയ്യുന്നുമുണ്ട്. കോവിഡ് സമ്പർക്കം സംബന്ധിച്ചു ചോദ്യാവലി പൂരിപ്പിച്ചു നൽകണം.
പരീക്ഷാർഥികളെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കും. ക്ലാസ് മുറികളിൽ പരീക്ഷാർഥികളുടെ സീറ്റ് സാമൂഹിക അകലം പാലിച്ചായിരിക്കും. രണ്ട് ഇൻവിജിലേറ്റർമാരാണ് ക്ലാസ് മുറിയിലുണ്ടാവുക. പരീക്ഷ കേന്ദ്രങ്ങളിൽ പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാരുടെ സാന്നിധ്യമുണ്ടാവും. പരീക്ഷാർഥികളുടെ ഡ്രസ് കോഡ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മതപരമായ ആചാരമനുസരിച്ച് വസ്ത്രം ധരിക്കുന്നവർ നേരത്തേയെത്തി പരിശോധനക്ക് വിധേയമാകണം.
നീറ്റ്: ജില്ലയിൽ ഒരുക്കം പൂർത്തിയായി
കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികളും കൂടെ എത്തുന്ന രക്ഷിതാക്കളും കർശനമായ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. വിദ്യാർഥികൾ മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം.
ഇവ പരീക്ഷ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കാൻ പാടില്ല. വിദ്യാർഥികളെ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കാൻ ഒന്നിൽ കൂടുതൽ പേർ ഉണ്ടാവരുത്. വിദ്യാർഥികളെ ഇറക്കിയ ശേഷം അവിടെനിന്നും ഒഴിവാകണം. പരീക്ഷ കേന്ദ്രത്തിെൻറ പരിസരത്ത് കൂട്ടം കൂടി നിൽക്കരുത്- കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.