മാരക രക്തജന്യ രോഗികളോട് അവഗണന: മുഖ്യമന്ത്രിയുടെ കേരള പര്യടനം തടയുമെന്ന്
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന കേരളപര്യടനം കോഴിക്കോട്ട് ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ തടയുമെന്ന് സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി പറഞ്ഞു. തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മാരക രക്തജന്യ രോഗികളും രക്ഷിതാക്കളുമാണ് കേരളപര്യടനം തടയുന്നതിന് നേതൃത്വം നൽകുന്നത്.
കാൽ നൂറ്റാണ്ടായി രക്തജന്യരോഗികളുടെ വിദഗ്ധ ചികിത്സക്കും ജീവൻരക്ഷ മരുന്നുകൾക്കുമായി സംഘടന സമരം ചെയ്തുവരുകയാണ്. ജനാധിപത്യ മര്യാദപോലും ഭരണാധികാരികൾ ഈ രോഗികളോട് കാണിച്ചിട്ടില്ല. നിരവധി രോഗികളാണ് മരുന്നും വിദഗ്ധചികിത്സയും ലഭിക്കാതെ അകാലത്തിൽ മരിച്ചത്.
ജീവൻ രക്ഷ മരുന്നുകളും വിദഗ്ധചികിത്സയും ലഭിക്കാതെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ പത്ത് തലാസീമിയ രോഗികളാണ് മരിച്ചത്. ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളുടെ സ്ഥിതിയും മറിച്ചല്ല. അവഗണനയിൽ പ്രതിഷേധിച്ചാണ് രോഗികളും രക്ഷിതാക്കളും മുഖ്യമന്ത്രിയുടെ കേരള പര്യടനം തടയാൻ തയാറെടുക്കുന്നതെന്നും സംഘടന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.