കോഴിക്കോട് മെഡിക്കൽ കോളജിന് പുതിയ എം.ആർ.ഐ യൂനിറ്റ്; ഉദ്ഘാടനം അഞ്ചിന്
text_fieldsകോഴിക്കോട്: കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ എം.ആർ.ഐ യൂനിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി. ഈ മാസം അഞ്ചിന് മന്ത്രി കെ.കെ. ശൈലജ ടെലി കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യും. കോവിഡിന് തൊട്ടുമുമ്പ് ആറുകോടി രൂപ ചെലവിട്ട് വാങ്ങിയ എം.ആർ.ഐ മെഷീൻ കാലങ്ങളോളം എ.സി.ആർ ലാബിന് സമീപം പെട്ടിക്കുള്ളിൽ കിടക്കുകയായിരുന്നു. ഡിസംബർ 22ഓടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും ഔപചാരിക ഉദ്ഘാടനമാണ് അഞ്ചിന് നടക്കുന്നത്. നവീകരിച്ച സി.ടി സ്കാൻ യൂനിറ്റിെൻറ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും. സി.ടി സ്കാൻ, എം.ആർ.ഐ എന്നിവ പ്രവർത്തിപ്പിക്കാൻ ഡോക്ടർമാരെയും റേഡിയോളജിസ്റ്റുകളെയും കെ.എച്ച്.ആർ.ഡബ്ല്യു.എസിനു കീഴിൽ നിയമിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ രണ്ട് സി.ടി സ്കാനിങ് മെഷീൻ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, എം.ആർ.ഐ ഇല്ല. എം.ആർ.ഐ വേണ്ടവർ സൂപ്പർ സ്െപഷാലിറ്റി ആശുപത്രിയിലേക്ക് പോകണം. അവിടെനിന്ന് സ്കാനിങ് ചെയ്യാൻ വരേണ്ട ദിവസം ഏതെന്ന് കുറിച്ച് നൽകും. അന്ന് വന്ന് സ്കാൻ ചെയ്താൽ രണ്ടു ദിവസത്തിന് ശേഷമേ ഫലം ലഭിക്കൂ. പെട്ടെന്ന് ഫലം ലഭിക്കാൻ പല രോഗികളും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയായിരുന്നു. 4000 രൂപ മുതലാണ് സ്വകാര്യ സ്ഥാപനങ്ങളിൽ എം.ആർ.ഐക്ക് ഇൗടാക്കുന്നത്. കെ.എച്ച്.ആർ.ഡബ്ല്യു.എസിന് കീഴിൽ എ.സി.ആർ ലാബിനു സമീപം എം.ആർ.ഐ തുടങ്ങിയത് രോഗികൾക്ക് കൂടുതൽ സൗകര്യമാവുകയാണ്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ 2500 രൂപയാണ് സ്കാനിങ്ങിന് ഇൗടാക്കുന്നത്. അതേ തുകയാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസിനു കീഴിൽ തുടങ്ങിയ എം.ആർ.ഐ സ്കാനിങ്ങിനും ഇൗടാക്കുന്നത്. എച്ച്.എൽ.എല്ലിനു കീഴിലുള്ള എം.ആർ.ഐക്ക് 2750 രൂപയാണ് ഇൗടാക്കുന്നത്.
ഒരു യന്ത്രംകൂടി വന്നതോടെ രോഗികളുടെ കാത്തിരിപ്പ് കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. സി.ടി സ്കാനിങ്ങിെൻറ അവസ്ഥയും ഇതുപോലെയാണ്. അപകടം പറ്റി മെഡിക്കൽ കോളജിെലത്തുന്ന ഒരുവിധം രോഗികൾക്കെല്ലാം ഡോക്ടർമാർ സി.ടി സ്കാനിങ് നിർദേശിക്കാറുണ്ട്. കൂടാതെ, വാർഡുകളിൽനിന്നും രോഗികൾ സി.ടിക്കായി എത്താറുണ്ട്. പലപ്പോഴും കാത്തുനിന്ന് മടുക്കുന്ന രോഗികൾ പെെട്ടന്ന് സ്കാനിങ് നടന്നുകിട്ടാൻ സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുകയാണ്. 700 രൂപയാണ് മെഡിക്കൽ കോളജിൽ സി.ടിക്ക് ഇൗടാക്കുന്നത്. അതേ തുക തന്നെയാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസും ഇൗടാക്കിയിരുന്നത്. എന്നാൽ, ഇൗ തുകയുടെ രണ്ടും മൂന്നും ഇരട്ടി നൽകിേവണം പുറത്തുനിന്ന് സ്കാൻ ചെയ്യാൻ.
അതിനാൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസിനു കീഴിൽ എം.ആർ.ഐ സ്കാനിങ്ങും സി.ടി സ്കാനിങ്ങും തുടങ്ങുന്നത് തിരക്ക് കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.