വല്ലാത്തൊരു രാവ്; ആഘോഷപ്പൂത്തിരിയും കോവിഡെടുത്തു
text_fieldsകോഴിക്കോട്: വർഷം മുഴുവനുമെന്നോണം വിലക്കിൽ അനാഥമായിപ്പോയ തീരം 2020നെ യാത്രയാക്കിയതും ശോകഭാവത്തിൽ. ആടിപ്പാടിയല്ലാതെ ഒരു പുതുവർഷത്തെയും അറബിക്കടലിെൻറ തീരം വരവേറ്റിരുന്നില്ല. രാവിെൻറ അന്ത്യയാമങ്ങളിൽ ഉല്ലാസപ്പൂത്തിരികൾ കത്തിയിരുന്ന തെരുവ് പുതുവത്സരപ്പുലരിയിൽ ഇത്രമേൽ വരണ്ടുപോയതും മറ്റൊരു ചരിത്രം.
കോവിഡ് കാലത്തെ പുതുവത്സരം കോഴിക്കോടിന് ഒട്ടും നിറമുള്ളതായില്ല. കഴിഞ്ഞ പുതുവർഷപ്പുലരി പിറന്നത് മഹാനഷ്ടങ്ങളിലേക്കാണെന്ന് ആരും നിനച്ചിരുന്നില്ല. നഷ്ടവർഷത്തിന് ചേർന്നൊരു യാത്രയയപ്പായി 2020ന് ലഭിച്ചത്.
പ്രധാനമായും പുതുവത്സരാഘോഷം നടക്കാറുള്ള കോഴിക്കോട് ബീച്ചിൽ വ്യാഴാഴ്ച വൈകീട്ട് ആറിന് ശേഷം സന്ദർശകർക്ക് അനുമതി നൽകിയില്ല. രാത്രി പത്തിനകം എല്ലാ ഹോട്ടലുകളും അടക്കാൻ പൊലീസും ജില്ല ഭരണകൂടവും പ്രത്യേക നിർദേശം നൽകിയിരുന്നു. പൊലീസിനെ ബീച്ചിലെങ്ങും നിയോഗിച്ച് ആരും കടപ്പുറത്തില്ലെന്ന് ഉറപ്പാക്കി അധികൃതർ.
മദ്യവിൽപനശാലകളിലും ബാറുകളിലും കഴിഞ്ഞ ദിവസങ്ങളിൽ അസാധാരണ തിരക്കായിരുന്നു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണമേർപ്പെടുത്തിയതിനാൽ എവിടെയും പുതുവത്സരാഘോഷം നടന്നില്ല. മുറതെറ്റിപ്പെയ്ത മഴയും ശോകാന്തരാത്രിക്ക് കുടചൂടിയ പോലെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.