പൊതുമരാമത്ത് റോഡ് സ്വന്തമെന്ന് എൻ.ഐ.ടി; പ്രവേശിക്കുന്നത് കടന്നുകയറ്റമാണെന്നും മുന്നറിയിപ്പ്
text_fieldsചാത്തമംഗലം: കുന്ദമംഗലത്തെ അഗസ്ത്യൻമുഴിയുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയായ എസ്.എച്ച് 83 കൊട്ടിയടക്കുമെന്ന് ഭീഷണിപ്പെടുത്തി എൻ.ഐ.ടി അധികൃതർ. റോഡ് ഉൾക്കൊള്ളുന്ന ഭാഗം എൻ.ഐ.ടിയുടേതാണെന്ന് മുന്നറിയിപ്പ് നൽകിയും പ്രവേശിക്കുന്നത് കടന്നുകയറ്റമാണെന്നും കാണിച്ച് ബോർഡ് സ്ഥാപിച്ചതോടെ സംഭവം വിവാദമായി.
കുന്ദമംഗലം-എൻ.ഐ.ടി-മുക്കം റോഡിൽ 12ാം മൈലിലും കെട്ടാങ്ങലിലുമാണ് എൻ.ഐ.ടി അധികൃതർ കഴിഞ്ഞ ദിവസം ബോർഡ് സ്ഥാപിച്ചത്. 12ാം മൈൽ മുതൽ കെട്ടാങ്ങൽവരെയുള്ള റോഡ് എൻ.ഐ.ടിയുടെ സ്വന്തം സ്വത്താണെന്നാണ് അവകാശവാദം. എന്നാൽ, ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ നൽകിയ ഔദ്യോഗിക രേഖയിൽ വ്യക്തമാക്കുന്നു.
നാട്ടുകാർക്ക് വേണമെങ്കിൽ കമ്പനിമുക്ക് വഴിയുള്ള ഇടുങ്ങിയ റോഡ് ഉപയോഗിക്കാമെന്നാണ് എൻ.ഐ.ടി അധികൃതരുടെ നിർദേശം. അതേസമയം, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള ഏതൊരു നീക്കത്തെയും ചെറുത്തുതോൽപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.