എൻ.ഐ.ടി.സിയിലെ ‘പ്ലാസ്റ്റിക് റ്റു പവർ’ പ്ലാന്റ് മന്ത്രി എം.ബി. രാജേഷ് സന്ദർശിച്ചു
text_fieldsചാത്തമംഗലം: തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ‘പ്ലാസ്റ്റിക് റ്റു പവർ’ (P 2 P) പ്ലാന്റ് സന്ദർശിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ, ഖരമാലിന്യ മാനേജ്മെന്റ് ഡയറക്ടർ ജി. ജ്യോതിഷ് ചന്ദ്രൻ എന്നിവരും തദ്ദേശ സ്വയംഭരണ വകുപ്പിലെയും കോഴിക്കോട് കോർപറേഷനിലെയും ഉദ്യോഗസ്ഥ സംഘം മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി എൻ.ഐ.ടി.സിയുമായി കൈകോർക്കാനുള്ള സാധ്യത സംഘം ആരാഞ്ഞു.
2021ൽ പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര സർക്കാറിന്റെയും സ്വച്ഛതാ ആക്ഷൻ പ്ലാൻ പ്രോജക്ടിലാണ് ‘P 2 P’ പ്ലാന്റ് എൻ.ഐ.ടി കമീഷൻ ചെയ്തത്. 20 കിലോഗ്രാം ശേഷിയുള്ള പ്ലാന്റിൽ മിഠായി കവർ മുതൽ പി.വി.സി സഹിതമുള്ള ഏതുതരം മാലിന്യവും തരം തിരിവില്ലാതെ വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണുള്ളത്. വിഷവാതകങ്ങളൊന്നും അന്തരീക്ഷത്തിലേക്ക് വരാത്ത പ്രകൃതി സൗഹൃദ പ്ലാന്റ് എന്നതാണ് ഇതിന്റെ പ്രത്യേകത.
എൻ.ഐ.ടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ, കെമിസ്ട്രി വിഭാഗം പ്രഫസറും സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്നോളജീസ് ചെയർപേഴ്സനുമായ ഡോ. ലിസ ശ്രീജിത്ത്, തദ്ദേശ വകുപ്പ് കോഴിക്കോട് ജോയന്റ് ഡയറക്ടർ പി.എസ്. ഷിനോ, കോഴിക്കോട് കോർപറേഷൻ ശുചിത്വ മിഷൻ കോഓഡിനേറ്റർ കെ. ഗൗതമൻ, എൻ.ഐ.ടി.സി രജിസ്ട്രാർ ഡോ. എം.എസ്. ശാമസുന്ദര.
ഡീൻ (അക്കാദമിക്) ഡോ. എസ്.എം. സമീർ, സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്നോളോജിസ് വൈസ് ചെയർമാൻ ഡോ. പനീർസെൽവം രംഗനാഥൻ, മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായ കെ. വിനോദ് കുമാർ, സുധീഷ്, അസിസ്റ്റന്റ് രജിസ്ട്രാർമാരായ വി.കെ. ശ്രീറാം, കെ. രമേഷ്, സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്നോളജീസ് അംഗങ്ങളായ പ്രവീൺ ബാബു, വി.എസ്. ജയൻ, കെ.സി. സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.