ചരക്കുകപ്പൽ സർവിസില്ല; ലക്ഷദ്വീപുകാർ പ്രതിസന്ധിയിൽ
text_fieldsബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലെ കിൽത്താൻ, ചെത്ലത്ത്, ബിത്ര ദ്വീപുകളിലേക്ക് ചരക്കുകപ്പൽ സർവിസില്ലാത്തത് ദ്വീപുകാരെ വലിയ പ്രതിസന്ധിയിലാക്കി.കൊച്ചിയിൽ നിന്നുള്ള യാത്രക്കപ്പലുകൾ വഴി അവശ്യസാധനങ്ങൾ മാത്രമാണ് ദ്വീപിലെത്തുന്നത്. നിർമാണ സാമഗ്രികളും ഫർണിച്ചറുകളും, മരത്തടികളും മറ്റും ബേപ്പൂർ തുറമുഖം വഴിയായിരുന്നു എത്തിച്ചിരുന്നത്.
മൂന്നുമാസമായി തുറമുഖത്തുനിന്ന് ചെറുകപ്പൽ സർവിസ് നിലച്ചിട്ട്.'ടൗട്ടെ' ചുഴലിക്കാറ്റിൽ കിൽത്താൻ, ചെത്ലത്ത്, ബിത്ര ദ്വീപുകളിലെ നൂറുകണക്കിന് മീൻപിടിത്ത ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് മര ഉരുപ്പടികൾ ലഭിക്കാത്തതിനാൽ മത്സ്യബന്ധന തൊഴിൽ മേഖല സ്തംഭിച്ചിരിക്കയാണ്.
ബേപ്പൂർ തുറമുഖത്തു നിന്നും അടിയന്തരമായി ബാർജ് സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് നിവേദനം നൽകിയതായി ലക്ഷദ്വീപ് സംയുക്ത ജനകീയ മുന്നണി ചെയർമാൻ സി.പി. സബൂർ ഹുസൈൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.