ഡോക്ടർമാരില്ല, മെഡിക്കൽ കോളജ് ഉദരരോഗ വിഭാഗം അവതാളത്തിൽ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദരരോഗ(ഗ്യാസ്ട്രോ എൻററോളജി) ചികിത്സ വിഭാഗത്തിെൻറ പ്രവർത്തനം അവതാളത്തിൽ. ഇവിടെ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ട് യൂനിറ്റായാണ് ഡിപ്പാർട്മെൻറ് ഒാഫ് ഗ്യാസ്ട്രോ എൻററോളജി പ്രവർത്തിക്കുന്നത്.
ഒരോ യൂനിറ്റിലും ഒരു പ്രഫസറും രണ്ട് ഗവേഷക ഡോക്ടർമാരുമാണ് ഉണ്ടാവാറ്. എന്നാൽ, കഴിഞ്ഞ വർഷം ഒരു പ്രഫസർ ജോലിയിൽനിന്ന് പിരിഞ്ഞു. ഇതോടെ ഒരു യൂനിറ്റിന് നാഥനില്ലാതായി. ഒരു യൂനിറ്റിൽ പ്രഫസറും നാലു ഗവേഷക ഡോക്ടർമാരുമാണ് ഇപ്പോഴുള്ളത്. പിരിഞ്ഞുപോയ പ്രഫസറുടെ ഒഴിവിലേക്ക് മാസങ്ങളായിട്ടും പുതിയ നിയമനം നടത്തിയതുമില്ല. ഇൗ സ്ഥിതി തുടർന്നാൽ അടുത്ത വർഷം രണ്ടു ഗവേഷക ഡോക്ടർമാരുടെ സീറ്റ് നഷ്്ടമാവും. ഇതോടെ ഒരു പ്രഫസർക്ക് കീഴിൽ രണ്ട് ഡോക്ടർമാരുള്ള ഒരു യൂനിറ്റായി ഇതു ചുരുങ്ങും.
നിലവിലെ സാഹചര്യത്തിൽതന്നെ ഒ.പി സംവിധാനം ഉൾപ്പെടെ വാർഡുകളുടെ പ്രവർത്തനവും കാര്യക്ഷമമല്ലെന്ന് ആക്ഷപമുണ്ട്. ഇൗ അവസ്ഥയിൽ ഡോക്ടർമാരുടെ എണ്ണം പകുതിയാവുന്നത് വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഗ്യാസ്ട്രോ എൻററോളജി വിഭാഗത്തെ ദിവസേന നിരവധി പേരാണ് ആശ്രയിക്കുന്നത്. 12 കിടക്കകളും ഒരു വെൻ റിലേറ്ററും അടങ്ങുന്ന ഉദരരോഗ തീവ്രപരിചരണ വിഭാഗം, കരൾ മാറ്റ ശസ്ത്രക്രിയ നടത്തുന്ന െഎ.സി.യു, 24 കിടക്കകളുള്ള പുരുഷ വാർഡ്, 14 കിടക്കകളുള്ള വനിത വാർഡ്, എേൻറാസ്കോപ്പി യൂനിറ്റ്, ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനക്കുള്ള ഇ.ആർ.സി.പി, ഇ.യു.എസ് തിയറ്റർ എന്നിങ്ങനെ വലിയ സംവിധാനങ്ങളാണ് ഇവിടെയുള്ളത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് ലക്ഷങ്ങൾ ചെലവ് വരുമ്പോൾ സാധാരണക്കാരെൻറ ഏക ആശ്രയമാണ് ഇവിടം. സമയബന്ധിതമായി നടത്തേണ്ട നിയമനങ്ങൾ ഒരു കാരണവുമില്ലാതെ െെവകിപ്പിക്കുന്നത് സാധാരണ രോഗികളോട് കാണിക്കുന്ന അനീതിയാണ്. സാധാരണക്കാരന് കിട്ടേണ്ട സേവനമാണ് അധികൃതരുടെ അനാസ്ഥയിലൂടെ നഷ്ടമാവുന്നത്. ചില ഡോക്ടർമാർ വിഷയത്തിെൻറ ഗൗരവം മനസ്സിലാക്കി പുതിയ പ്രഫസറുടെ നിയമനത്തിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ജോലി ഭാരം കൂടുതലാണെന്ന് ഡോക്ടർമാർക്കും പരാതിയുണ്ട്.
'ഉദരരോഗ വിഭാഗത്തിൽ ഒരു പ്രഫസറുടെ കുറവുണ്ട് എന്നത് സത്യമാണ്. നിലവിലുണ്ടായിരുന്ന പ്രഫസർമാരിൽ ഒരാൾ പിരിഞ്ഞു പോയെങ്കിലും അതിനുപകരം നിയമനം നടന്നിട്ടില്ല. പുതിയ നിയമനം എന്ന് ഉണ്ടാവുമെന്ന് അറിയില്ല. സംസ്ഥാന സർക്കാറാണ് നിയമനം നടത്തേണ്ടത്. ഡോക്ടർമാരുടെ കുറവ് ചികിത്സയെ ബാധിക്കുന്നുണ്ട്'. -ഡോ.വി.ആർ. രാജേന്ദ്രൻ (മെഡിക്കൽ കോളജ് പ്രിൻസിപ്പൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.