ജീവനക്കാരില്ല; െെമക്രോബയോളജി ലാബിൽ കോവിഡ് ഫലം െെവകുന്നു
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ താൽക്കാലിക െെമക്രോബയോളജി ലാബ് പ്രവർത്തനം അവതാളത്തിൽ. കോവിഡ് ബ്രിഗേഡ് ജീവനക്കാരെ മുഴുവനായി പിരിച്ചുവിട്ടതോടെയാണ് ലാബിെൻറ സ്ഥിതി പരുങ്ങലിലായത്. നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ലാബ് ഇപ്പോൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയുള്ളൂ. ഇതോടെ കോവിഡ് പരിശോധനഫലമറിയാൻ നീണ്ട കാത്തിരിപ്പ് വേണ്ടിവരുകയാണ് പാവപ്പെട്ട രോഗികൾക്ക്.
വൈകീട്ട് നാല് കഴിഞ്ഞാൽ സാമ്പിളുകളൊന്നും ലാബിൽ സ്വീകരിക്കുന്നില്ല. മൂന്ന് ആഴ്ചയോളമായി ഇതാണ് ഇവിടത്തെ സ്ഥിതി. ഇതുമൂലം നിർധനരോഗികളുടെ ചികിത്സ പലപ്പോഴും വൈകുകയാണ്. രാത്രി ചികിത്സ തേടിയെത്തുന്നവരാണ് ഏറെ വലയുന്നത്. അടിയന്തര ശസ്ത്രക്രിയകൾ നടത്തുന്നതിെൻറ മുന്നോടിയായി ചെയ്യുന്ന ട്രൂനാറ്റ് പരിശോധനയുടെ ഫലവും െെവകുന്നു. കോവിഡ് പരിശോധനഫലം പെട്ടെന്ന് കിട്ടാനായി പലരും സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ്. പരിശോധനക്ക് ഇൗ ലാബുകൾ വൻനിരക്ക് ഇൗടാക്കുന്നുണ്ടെന്ന ആക്ഷേപവും ഉണ്ട്. ആർ.ടി.പി.സി.ആർ ഫലം വൈകുന്നത് ആശുപത്രിയിൽ മരിച്ചവരുടെ മൃതദേഹം വിട്ടുകിട്ടാനും കാത്തിരിപ്പിനിടയാക്കുകയാണ്. മരണം സംഭവിക്കുന്നത് െെവകീട്ടോ രാത്രിയിലോ ആണെങ്കിൽ ആർ.ടി.പി.സി.ആർ ഫലം കിട്ടുന്നത് പിറ്റേന്ന് ഉച്ചക്ക് ശേഷമായിരിക്കും. ഈ നേരമത്രയും മൃതദേഹം മോർച്ചറിയിലായിരിക്കും.
പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവരുന്ന സാഹചര്യമാണെങ്കിൽ ബന്ധുക്കളുടെ കാത്തിരിപ്പ് വീണ്ടും നീളും. ആർ.ടി.പി.സി.ആർ ഫലം വന്നശേഷം മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂ. ഇതോടെ പിറ്റേന്ന് വൈകീട്ടോടെയേ മൃതദേഹം വിട്ടുകിട്ടൂ. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മെഡിക്കൽ കോളജ് മോർച്ചറിക്ക് സമീപം െെമക്രോബയോളജി വിഭാഗം താൽക്കാലിക ലാബ് ആരംഭിച്ചത്.
എൻ.ആർ.എച്ച്.എം മുഖേനെ ആകെ 55 പേരെയാണ് ഇവിടെ നിയമിച്ചത്. പാത്തോളജിസ്റ്റ് ഒന്ന്, റിസർച് ഓഫിസർമാർ രണ്ട്, ടെക്നീഷ്യന്മാർ 25, ജൂനിയർ ലാബ് അസിസ്റ്റൻറുമാർ 13, ഡാറ്റാ എൻട്രി ഓപറേറ്റർമാർ 11, ശുചീകരണ തൊഴിലാളികൾ മൂന്ന് എന്നിവരെയെല്ലാം ഒക്ടോബർ അവസാനത്തോടെ പിരിച്ചുവിട്ടു. ഇപ്പോൾ അഞ്ച് സ്ഥിര ജീവനക്കാർ മാത്രമാണ് ലാബിലുള്ളത്. പാത്തോളജിസ്റ്റിന് പുറമെ ലാബ് ടെക്നീഷ്യന്മാരുടെയടക്കം തസ്തികകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. വിവരങ്ങൾ ക്രോഡീകരിക്കുന്ന ഡാറ്റാ എൻട്രി ഒാപറേറ്റർമാരുടെ കുറവാണ് പരിശോധനഫലം ലഭിക്കുന്നതിന് ഏറെ കാലതാമസമുണ്ടാക്കുന്നത്.
നേരത്തെ പ്രതിദിനം 2500 കോവിഡ് പരിശോധന നടന്ന ഇവിടെ 150 മുതൽ 200 എണ്ണമേ ഇപ്പോൾ നടക്കുന്നുള്ളൂ. രാത്രിയിലെ പ്രവർത്തനങ്ങൾക്ക് കുറച്ചുപേരെയെങ്കിലും ലാബിൽ നിയമിച്ചുകൂടേയെന്നാണ് ഇവിടെയെത്തുന്ന സാധാരണക്കാർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.