കോഴിക്കോട് നഗരത്തിൽ വാഹനം ചാർജാക്കാൻ ഇനി പേടിവേണ്ട
text_fieldsകോഴിക്കോട് നഗരത്തിൽ വാഹനം ചാർജാക്കാൻ ഇനി പേടിവേണ്ട
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ 10 കേന്ദ്രങ്ങളിൽ വൈദ്യുതിക്കാലുകളിൽ സ്ഥാപിച്ച ചാർജിങ് സ്േ റ്റഷനുകളുടെ ഉദ്ഘാടനം ബീച്ചിൽ െെവദ്യുതി മന്ത്രി കെ. കൃഷ്ണന്കുട്ടി നിർവഹിച്ചു. വീടുകളിൽ എല്ലാവരും സോളാർ പ്ലാൻറുകൾ സ്ഥാപിക്കണമെന്നും അതിന് സർക്കാർ ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വിലവർധനെക്കതിരെയുള്ള തൊഴിലാളികളുടെ ചെറുത്തുനിൽപ്പാണ് ഇ-ഒാട്ടോകൾ. ചാർജിങ് സ്േ റ്റഷനുകൾ കെ.എസ്.ഇ.ബിക്ക് സ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യ ഇ-ഒാട്ടോ ചാർജിങ്ങിൻെറ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രന് എം.എൽ.എ അധ്യക്ഷതവഹിച്ചു. സൗര ആർ.ഇ.ഇ.എസ് ഡയറക്ടർ ആർ. സുകു, കോർപറേഷൻ കൗൺസിലർമാരായ ടി. റെനീഷ്, റംലത്ത്, പ്രവീൺ, സൗഫിയ അനീഷ്, സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ, കെ.എൻ. അനിൽകുമാർ, അഡ്വ.വി. മുരുകദാസ് എന്നിവർ സംസാരിച്ചു. ഡോ.ബി. അശോക് സ്വാഗതവും പി. ചന്ദ്രബാബു നന്ദിയും പറഞ്ഞു.
മേയർഭവൻ, വെള്ളയിൽ ഹാർബർ, മുത്തപ്പൻകാവ്, ചെറൂട്ടി നഗർ, സരോവരം ബയോ പാർക്ക്, ശാസ്ത്രി നഗർ, എരഞ്ഞിപ്പാലം, മൂന്നാലിങ്ങൽ, സെയിൽസ് ടാക്സ് ഒാഫിസ് പരിസരം എന്നിവിടങ്ങളിലാണ് മറ്റ് സ്േ റ്റഷനുകൾ സജ്ജമാക്കിയത്. നഗരത്തിലെ ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഒാട്ടോകൾക്കും ചാർജ് ചെയ്യാം.
പ്രത്യേക ആപ് വഴി ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ചാർജിങ്ങിന് പണമടക്കാം. 24 മണിക്കൂറും സേവനം ലഭ്യമാണ്. നടക്കാവ് കെ.എസ്.ഇ.ബി. സെക്ഷന് കീഴിലാണ് പ്രവൃത്തികൾ നടന്നത്. സംസ്ഥാനത്തെ ആദ്യ പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.