വണ്ടി നിർത്താൻ പ്ലാസകളായില്ല
text_fieldsകോഴിക്കോട്: നഗരത്തിലെ ഏറ്റവും പ്രധാന പ്രശ്നമാണ് വണ്ടി നിർത്താൻ സൗകര്യമില്ല എന്നത്. സ്വന്തമായി പാര്‍ക്കിങ് പോളിസിയുള്ള സംസ്ഥാനത്തെ ആദ്യ നഗരമായി ഇൗ ഭരണത്തിൽ കോഴിക്കോടിനെ പ്രഖ്യാപിച്ചെങ്കിലും ലിങ്ക് റോഡ്, സ്േറ്റഡിയം, കിഡ്സൺ കോർണർ തുടങ്ങിയിടത്തെല്ലാം തുടക്കമിട്ട പാർക്കിങ് പ്ലാസകളിൽ വണ്ടി കയറ്റാനായില്ല. ഇതുപോലൊരു കോർപറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 2010ൽ നഗരസഭ ലിങ്ക് റോഡിൽ ഇലക്േട്രാണിക് സംവിധാനത്താൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ആദ്യ ആധുനിക ബഹുനില പാർക്കിങ് പ്ലാസക്ക് തറക്കല്ലിട്ടത്.
യന്ത്രക്കോണിയിൽ വാഹനങ്ങൾ ഒഴുകിയിറങ്ങുന്ന കെട്ടിടം വന്നാൽ പ്രശ്നങ്ങൾ പാതി തീരുമെന്നായിരുന്നു പ്രഖ്യാപനം. റെയിൽവേ സ്േറ്റഷൻ ലിങ്ക് റോഡിൽ നഗരസഭ ബി.ഒ.ടി അടിസ്ഥാനത്തിൽ പണിയുന്ന 10 നില പാർക്കിങ് സമുച്ചയത്തിെൻറ പണിയാണ് ഇപ്പോഴും 'പുരോഗമി'ക്കുന്നത്.
30 കോടിക്ക് മിഠായിതെരുവിലും 4.41 കോടിക്ക് സ്റ്റേഡിയത്തിന് സമീപവും രണ്ട് അത്യാധുനിക പാർക്കിങ് പ്ലാസകൾ ഉയരുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രാരംഭ നടപടികൾതന്നെ നീണ്ടു.
കിഡ്സണ്‍ കോര്‍ണര്‍, കോര്പറേഷന് സ്റ്റേഡിയം പാര്‍ക്കിങ് പ്ലാസകളുടെ കണ്‍സൽട്ടന്‍സിയായി സര്‍ക്കാര്‍ സ്ഥാപനമായ സെൻറര്‍ ഫോര്‍ മാനേജ്മെൻറ് ഡെവലപ്മെൻറിനെ (സി.എം.ഡി) ചുമതലപ്പെടുത്തിയിരുന്നു.
ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്റ്റേഡിയത്തില്‍ 34.4 കോടിയും കിഡ്സണ്‍ കോര്‍ണറില്‍ 30 കോടിയും മുതല്‍മുടക്കി പാര്‍ക്കിങ് പ്ലാസ നിര്‍മിക്കാനായിരുന്നു തീരുമാനം. പ്ലാസയുണ്ടാക്കി ഉപയോഗിച്ച് നിശ്ചിതകാലത്തിനകം നഗരസഭക്ക് കൈമാറുന്നതാണ് കരാർ. കിഡ്സൺ കോർണറിലും സ്റ്റേഡിയത്തിലുമായി 85 കാറുകളും 1000ത്തിലറെ ഇരുചക്രവാഹനങ്ങളും നിർത്തിയിടും വിധം പ്ലാസ വരുമെന്നായിരുന്നു പറഞ്ഞത്.
സ്റ്റേഡിയത്തിനും ഇേൻറാർ സ്റ്റേഡിയത്തിനും പുറകിലായി 5400 ചതുരശ്ര മീറ്റർ സ്ഥലത്ത് 35,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടവും കിഡ്സൺ കോർണറിൽ പഴയ സത്രം ബിൽഡിങ് പൊളിച്ച് 920 ചതുരശ്ര മീറ്റർ സ്ഥലത്ത് 7579 ചതുരശ്ര മീറ്ററും വരുന്ന കെട്ടിടവും പണിയാനായിരുന്നു ലക്ഷ്യം. പ്ലാസകൾ യാഥാർഥ്യമായില്ലെങ്കിലും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിനാൽ വരുന്ന ഭരണസമിതിക്ക് നിർമാണം തുടങ്ങാനാവുമെന്നാണ് ഏറ്റവുമൊടുവിൽ മേയർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.