പോസ്റ്റ്മാനില്ല; വേങ്ങേരിക്കാർക്ക് ഭാഗ്യമുണ്ടേൽ തപാൽ ലഭിക്കും
text_fieldsവേങ്ങേരി: കൃത്യസമയത്ത് തപാൽ കിട്ടാത്തതുമൂലം ദുരിതത്തിലായിരിക്കുകയാണ് ഉദ്യോഗാർഥികളും ഇടപാടുകാരും. സ്ഥിരം പോസ്റ്റ്മാൻ ആറു മാസം മുമ്പ് വിരമിച്ചതോടെ വേങ്ങേരിയിൽ തപാൽവിതരണം വല്ലപ്പോഴുമാണ്. ഉരുപ്പടികൾ വിതരണം ചെയ്യുന്നതിന് ആളെ കിട്ടാനില്ലാത്തതിനാൽ ഏഴു ദിവസത്തോളം പോസ്റ്റ് ഓഫിസിൽ സൂക്ഷിച്ച് പിന്നീട് തിരിച്ചയക്കുന്ന സംവിധാനമാണ് നടക്കുന്നതെന്നാണ് പരാതി
. 420 രൂപ കൂലിയാണ് താൽക്കാലിക പോസ്റ്റ്മാന് നൽകുന്നതെന്നതിനാൽ ജോലിക്കെത്തുന്നവർ കുറച്ച് ദിവസം മാത്രം നിന്ന് ഉപേക്ഷിച്ചുപോകുകയാണ്. കത്തുകളും മണിയോർഡറുകളും മറ്റു വിലപ്പെട്ട പാർസലുകളും കെട്ടിക്കിടക്കുകയാണ്.യഥാസമയം കത്തുകൾ കിട്ടാത്തതിനാൽ ഉദ്യോഗ ഇന്‍ററർവ്യൂകൾ ഉൾപ്പെടെ മുടങ്ങിയ പരാതികൾ ഏറെയാണ്. . ആറുമാസത്തിനകം പത്തോളം പേരാണ് താൽക്കാലിക ജോലിക്കെത്തിയത്.
തരംതിരിക്കാൻ ആളില്ലാത്തതിനാലും മാഗസിനുകൾ ഉൾപ്പെടെയുള്ളവ കെട്ടിക്കിടക്കുകയാണ്. മാറിമാറിപ്പോകുന്ന താൽക്കാലിക ജീവനക്കാരെ പണവും വിലപിടിപ്പുള്ള ഉരുപ്പടികളും ഏൽപിക്കുന്നതിന്‍റെ സുരക്ഷാപ്രശ്നങ്ങളും ഏറെയുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്പെടേണ്ട സർക്കാർ ഓഫിസ് കുത്തഴിഞ്ഞിട്ടും നടപടിക്ക് സമ്മർദമില്ലെന്ന പരാതിയാണ് ജനങ്ങൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.