മഴയില്ല; ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനം കുറഞ്ഞു
text_fieldsകുറ്റ്യാടി: ജൂൺ അവസാനിക്കാറായിട്ടും കാലവർഷം സജീവമാകാത്തത് മേഖലയിലെ ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനം കുറഞ്ഞു. ചാത്തേങ്കാട്ടുനടി, പൂഴിത്തോട് പദ്ധതികളിൽ കഴിഞ്ഞദിവസങ്ങളിൽ ഉൽപാദനം കുറവാണ്.
ആറ് മെഗാവാട്ട് ശേഷിയുള്ള ചാത്തേങ്കാട്ട് നടയിൽ ഇപ്പോൾ രണ്ട് മെഗാവാട്ടിെൻറ ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇൗമാസം മൂന്ന് ജനറേറ്ററുകളും ഒന്നിച്ച് പ്രവർത്തിച്ചത് കുറഞ്ഞദിവസങ്ങളിൽ മാത്രം.
ഒരു ജനറേറ്റർ മാത്രമായാൽ ദിവസം ഒന്നര ലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ലഭിക്കുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പശുക്കടവിെല പൂഴിത്തോട് പദ്ധതിയിലും ഉൽപാദനം കറുഞ്ഞു. മൂന്ന് മെഷീനുകളിലായി 4.8 മെഗാവാട്ട് ശേഷിയുള്ള ഇവിടെ ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിക്കുന്നത്. പൂതംപാറ, കരിങ്ങാട് പുഴകളിലെ െവള്ളം കനാൽവഴി തിരിച്ചുവിട്ടാണ് ചാത്തേങ്കാട്ടുനട പദ്ധതിക്കാവശ്യമായ വെള്ളം എത്തിക്കുന്നത്. പൂതംപാറ പുഴയിലെ വെള്ളത്തിെൻറ ശക്തി കുറ്റ്യാടി-വയനാട് റൂട്ടിലെ പട്യാട്ട് പുഴ ദുർബലമായി. ജൂണോടെ ഇവിടെ വെള്ളച്ചാട്ടം കാണാനും തടയണയിൽ കുളിക്കാനും ആളുകൾ എത്താറുണ്ട്. പൂതംപാറ ഭാഗത്താണ് ചാത്തേങ്കാട്ടുനട പദ്ധതിയുടെ ചിറയുള്ളത്. പൂതംപാറയിൽ ചിറകെട്ടിയതോടെ പട്യാട്ട്പുഴയിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കടന്തറപ്പുഴ, ഇല്യാനിപ്പുഴ എന്നിവയിലെ വെള്ളം ഉപയോഗിച്ചാണ് പൂഴിത്തോട് പദ്ധതി പ്രവർത്തിക്കുന്നത്. എസ്റ്റിമേറ്റ് തുകയിലും മൂന്നര കോടി രൂപ കുറവിൽ നിർമിച്ച ഇൗ പദ്ധതി ലാഭകരമായാണ് പ്രവർത്തിക്കുന്നത്. 10.7 ദശലക്ഷം യൂനിറ്റാണ് വാർഷിക ഉൽപാദനം പ്രതീക്ഷിച്ചതെങ്കിലും 11 ദശലക്ഷം വരെ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.