ശമ്പളമില്ല; ഡെൻറൽ കോളജിലെ നോൺ അക്കാദമിക് ജൂനിയർ റെസിഡൻറുമാർ അനിശ്ചിതകാല സമരത്തിൽ
text_fieldsകോഴിക്കോട്: രണ്ടു മാസമായിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഗവ. െഡൻറൽ കോളജിലെ നോൺ അക്കാദമിക് ജൂനിയർ റെസിഡൻറുമാർ അനിശ്ചിതകാല സമരം തുടങ്ങി. സൂചനസമരത്തിന് ശേഷം നാലു ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനാലാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്.
െഡൻറൽ കോളജ് ഡിപ്പാർട്മെൻറ് ഡ്യൂട്ടി, 24 മണിക്കൂർ അത്യാഹിത വിഭാഗം ഡ്യൂട്ടി, ഡെൻറൽ കോളജ് കോവിഡ് പരിശോധന ഡ്യൂട്ടി, മെഡിക്കൽ കോളജ് കോവിഡ് വാർഡ്, വാക്സിനേഷൻ, മൊബൈൽ കോവിഡ് പരിശോധന, ഹെൽത്ത് സെൻററുകൾ, താലൂക്ക്, ജില്ല ആശുപത്രികൾ എന്നിവിടങ്ങളിൽ ഡെൻറൽ എൻ.എ.ജെ.ആർമാർ ഡ്യൂട്ടിയിലുണ്ട്. ഇത്തരത്തിലുള്ള എല്ലാ ഡ്യൂട്ടിയിൽനിന്നും വിട്ടുനിന്നുകൊണ്ടാണ് സമരം. 2021ഏപ്രിൽ 20ന് ഹൗസ് സർജൻസി പൂർത്തിയാക്കിയ ഹൗസ് സർജൻസിനെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനിൽനിന്നുള്ള ഉത്തരവ് പ്രകാരം 2021 മേയ് എട്ടിന് നോൺ അക്കാദമിക് ജൂനിയർ റെസിഡൻറാക്കി നിയമിക്കുകയുണ്ടായി.
ഡി.എം.ഇയിൽനിന്നുള്ള ഉത്തരവ് പ്രകാരവും ജില്ല മെഡിക്കൽ ഓഫിസിൽനിന്നുള്ള ഉത്തരവ് പ്രകാരവും ഓരോ ജില്ലയിലെയും ഹെൽത്ത് സെൻറർ, താലൂക്ക് ആശുപത്രി, എഫ്.എൽ.ടി.സി എന്നിവിടങ്ങളിലേക്കും നോൺ അക്കാദമിക് ജൂനിയർ റെസിഡൻസിനെ നിയമിച്ചിട്ടുണ്ട്.
എന്നാൽ, രണ്ടു മാസമായിട്ടും ശമ്പളത്തെ കുറിച്ച് ഡി.എം. ഇയിൽനിന്നോ സർക്കാറിൽനിന്നോ ഒരു ഉത്തരവും ലഭിച്ചിട്ടില്ല. ഇതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. എൻ.എ.ജെ.ആർ മാർക്ക് പറഞ്ഞ 42,000 രൂപ ശമ്പളം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.