ജോലിയുണ്ട്, കൂലിയില്ല; അധ്യാപകർ നിരാഹാര സമരത്തിലേക്ക്
text_fieldsകോഴിക്കോട്: മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ സ്ഥിരം ഒഴിവിലേക്ക് നിയമനം ലഭിച്ച അധ്യാപകർക്ക് ജൂൺ മാസം മുതൽ വേതനം ലഭിക്കുന്നില്ല. 60ൽ താഴെ കുട്ടികൾ മാത്രം പഠിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ സ്ഥിരം ഒഴിവിലേക്ക് 2011 മുതൽ നിയമനം നേടിയിട്ടുണ്ടെങ്കിലും ദിവസവേതനമാണ് ലഭിക്കുന്നത്.
നിയമനം സ്ഥിരപ്പെടുത്തിയിട്ടുമില്ല. കോവിഡ് ആയതോടെ സ്കൂൾ തുറക്കുന്നത് ഒഴിവാക്കുകയും ഓൺലൈനായി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, സ്കൂൾ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ശമ്പളം നൽകുന്നില്ലെന്ന് അധ്യാപകർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഓൺലൈൻ ക്ലാസുകളുടെ മോണിറ്ററിങ്, വർക്ക് ഷീറ്റുകൾ തയാറാക്കൽ തുടങ്ങി മറ്റ് അധ്യാപകർ ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ചെയ്യുന്നതോടൊപ്പം കുട്ടികൾ കുറവുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ പണിയും മറ്റ് അധ്യാപകർ തന്നെയാണ് ചെയ്യുന്നത്.
മാർച്ചിനു ശേഷമുള്ള വേതനം ലഭിക്കാത്തതുമൂലം കുടുംബം പട്ടിണിയിലാണ്.
അതുകൊണ്ട് വേതനം ഉടൻ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ആഗസ്റ്റ് 27ന് ഡി.ഡി.ഇ ഓഫിസുകൾക്കും എ.ഇ.ഒ ഓഫിസുകൾക്കും മുന്നിൽ കോവിഡ് പ്രോട്ടോേകാൾ പാലിച്ചുകൊണ്ട് കുടുംബാംഗങ്ങൾക്കൊപ്പം നിരാഹാര സമരം നടത്തുമെന്ന് അധ്യാപകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അധ്യാപകരായ എസ്.എച്ച് ഹേമന്ത്, നിഖിൽ രാഗ്, എൻ. ശ്രേതുൽ, എൻ. രശ്മി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.