പൊലീസ് ഏമാന് കാത്തിരിക്കാൻ വയ്യ; ട്രാഫിക് സിഗ്നലിൽ 'പച്ച മാത്രം'
text_fieldsകോഴിക്കോട്: നഗരത്തിലെ ഉന്നത പൊലീസ് ഒാഫിസറുടെ യാത്രാ സൗകര്യത്തിനായി ട്രാഫിക് സിഗ്നലിൽ 'പച്ച ലൈറ്റ്' ക്രമീകരിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഒൗദ്യോഗിക വസതിയിൽനിന്ന് ഒാഫിസിലേക്ക് പോകു േമ്പാഴാണ് എരഞ്ഞിപ്പാലം ജങ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രത്യേകം ക്രമീകരിക്കുന്നത്.
ഉന്നതെൻറ ഒൗദ്യോഗിക വാഹനം മലാപ്പറമ്പ് കടന്നാലുടൻ അവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ എരഞ്ഞിപ്പാലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന് ഫോൺ വഴി സന്ദേശം കൈമാറും. ഇതോടെ, കാർ എത്താനുള്ള സമയം നിശ്ചയിച്ച് എരഞ്ഞിപ്പാലത്തെ ഉദ്യോഗസ്ഥൻ മുൻകൂട്ടി ഒാേട്ടാമാറ്റിക് ട്രാഫിക് സിഗ്നൽ ക്രമീകരിച്ച് ഇൗ ഭാഗത്തുമാത്രം പച്ച സിഗ്നൽ തെളിയുന്ന രീതിയിലാക്കുകയാണ് െചയ്യുന്നത്. ചുരുക്കത്തിൽ പൊലീസ് മേധാവിയുടെ കാർ സിവിൽ സ്റ്റേഷനടുത്തെത്തുേമ്പാഴേക്കും ഇവിടെ പച്ച ലൈറ്റ് പ്രകാശിപ്പിച്ച് മറ്റു ദിക്കുകളിലെ വാഹനങ്ങളെല്ലാം തടസ്സപ്പെടുത്തുകയാണ് െചയ്യുന്നത്.
മന്ത്രിമാർപോലും കടന്നുപോകുേമ്പാൾ ഉണ്ടാക്കാത്ത 'ട്രാഫിക് പരിഷ്കാര'മാണ് കീഴുേദ്യാഗസ്ഥരെക്കൊണ്ട് ഉന്നത ഒാഫിസർ ചെയ്യിക്കുന്നെതന്നാണ് സേനയിൽതന്നെയുള്ള വിമർശനം. ഡ്യൂട്ടിയിലുള്ളയാളുടെ സല്യൂട്ട് വാങ്ങി ഉന്നതൻ കടന്നുപോകുന്നതോെട കാരപ്പറമ്പ് ഭാഗത്തുനിന്നും അരയിടത്തുപാലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഏറെനേരം ഗതാഗതക്കുരുക്കിൽപെടുന്നതായും ആക്ഷേപമുണ്ട്. വിഷയം ശ്രദ്ധയിൽപെട്ട യാത്രക്കാരിലൊരാൾ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.