ആമിനക്കും മക്കൾക്കും ദുരിതവഴി
text_fieldsപന്തീരാങ്കാവ്: ഒന്നര വർഷത്തോളമായി തളർന്ന് കിടപ്പിലായ ഭർത്താവിനെ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവാൻപോലും വഴിയില്ലാതായി പെരുമണ്ണ വെള്ളായിക്കോട് പടിഞ്ഞാറക്കര ആമിനക്ക്.
രണ്ട് പതിറ്റാണ്ടോളമായി നടന്ന വഴി കൊത്തിയിടിക്കപ്പെട്ടതോടെയാണ് രോഗിയായ ഭർത്താവിനെയുമായി ആമിനയും മക്കളും അപകട വഴി താണ്ടുന്നത്.
20 വർഷത്തിലധികമായി ഉപയോഗിക്കുന്ന വഴിയുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യവഹാരം നടക്കുന്നുണ്ട്. ഇതിനിടയിലാണ് 85 കാരനായ ഭർത്താവ് മൂസ രോഗബാധിതനായത്. തർക്കത്തിലിരിക്കുന്ന വഴി ആരോ കൊത്തി ഇടിച്ചതോടെയാണ് ആമിനയും മക്കളും ദുരിതത്തിലായത്.
വാഹന സൗകര്യമുള്ള സ്ഥലത്തേക്ക് ഭർത്താവിനെ സ്ട്രെച്ചറിൽ കിടത്തി വേണം എത്തിക്കാൻ. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് കൊണ്ടുവരുമ്പോൾ ഭാഗ്യം കൊണ്ടാണ് സ്ട്രെച്ചർ വീഴാതെ രക്ഷപ്പെട്ടതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു.
സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമാണം തുടങ്ങി പാതിവഴിയിൽ നിലച്ച വീട്ടിലാണ് ആമിനയും ഭർത്താവും മക്കളും താമസിക്കുന്നത്.
വിജനമായ കുന്നിൻ മുകളിലെ വീട്ടിൽ നിന്ന് ഭർത്താവിനെ ചികിത്സക്കായി ആശുപത്രിയിലെത്തിക്കേണ്ടി വരുന്നതാണ് ആമിനയെയും മക്കളെയും ആശങ്കപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.