‘ശങ്ക’ തീർക്കാൻ വഴിയില്ല
text_fieldsകൂരാച്ചുണ്ടിൽ ശുചിമുറി പൂട്ടി, പൊതുജനം വലയുന്നു
കൂരാച്ചുണ്ട്: ബസ് സ്റ്റാൻഡിന് സമീപത്തുള്ള ശുചിമുറികൾ അടച്ചുപൂട്ടിയത് പൊതുജനങ്ങളെ ദുരിതത്തിലാക്കി. രജിസ്ട്രാർ ഓഫിസിനു സമീപമുള്ള ശുചിമുറിയും പൂട്ടിയിട്ടുണ്ട്.
പഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ ഓഫിസ് എന്നിവിടങ്ങളിൽ എത്തുന്നവരെല്ലാം ഉപയോഗിക്കുന്ന ശുചിമുറിയാണ് അടച്ചത്. മഴക്കാലമായതുകൊണ്ട് ശുചിമുറി ഉപയോഗിക്കുന്നവർ വർധിക്കുന്ന സാഹചര്യത്തിലാണ് ഇവ അടച്ചുപൂട്ടിയത്. ശുചിമുറികൾ അടഞ്ഞുകിടക്കുന്നതിനാൽ തുറസ്സായ സ്ഥലത്താണ് പലരും മൂത്രമൊഴിക്കുന്നത്. ഇത് രോഗങ്ങൾ പകരാനിടയാക്കുമെന്ന ആശങ്കയും ശക്തമാണ്. പുതിയ പൊതു ശുചിമുറി നിർമാണം പൂർത്തിയായി ഉടൻ തുറന്നുകൊടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പ്രതികരിച്ചു.
‘ശുചിമുറികൾ തുറക്കണം’
കൂരാച്ചുണ്ട്: അടഞ്ഞുകിടക്കുന്ന ശുചിമുറികൾ തുറക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, എം. വിനു, ഗോപിനാഥൻ, രമ ബാബു, ജോയി പനക്കവയൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.