കോഴിക്കോട് സത്രം കോളനിവാസികൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്; എതിർപ്പുമായി യു.ഡി.എഫും ബി.ജെ.പിയും
text_fieldsകോഴിക്കോട്: നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ താമസിക്കുന്ന സ്റ്റേഡിയം ജങ്ഷനിലെയും നടക്കാവിലെയും കോളനികളിൽ താമസിക്കുന്നവർക്ക് കോർപറേഷെൻറ കുടിയൊഴിപ്പിക്കൽ നോട്ടീസ്. കോളനിയിൽ അനധികൃതമായി താമസിക്കുന്നവർ എന്ന പേരിലാണ് സ്റ്റേഡിയം ജങ്ഷനിലെ 17 കുടുംബങ്ങൾക്കും കിഴക്കെ നടക്കാവിലെ നാലു കുടുംബങ്ങൾക്കും നോട്ടീസ് നൽകിയത്.
കോളനികൾ പൊളിച്ചുമാറ്റുന്നതിെൻറ ഭാഗമാണ് നടപടി എന്നാണ് കോർപറേഷൻ സെക്രട്ടറിയുടെ നോട്ടീസിൽ പറയുന്നത്. അടിയന്തരമായി കെട്ടിടം പൊളിച്ചുമാറ്റുമെന്നും ഒഴിയാൻ കാലതാമസം നേരിടുന്നപക്ഷമുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്ക് നഗരസഭ ഉത്തരവാദിയായിരിക്കില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, 60 വർഷത്തിലേറെയായി സത്രം കോളനിയിൽ കഴിയുന്ന കുടുംബങ്ങളെ കുടിയിറക്കാനുള്ള കോർപറേഷൻ അധികൃതരുടെ തീരുമാനം റദ്ദാക്കണമെന്ന് വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ ആവശ്യപ്പെട്ടു. കോർപറേഷൻ കണ്ടിൻജൻസി തൊഴിലാളികൾ ഉൾപ്പെടെ കുടുംബങ്ങളെ രാഷ്ട്രീയമായി ഭിന്നിപ്പിച്ച് പെരുവഴിയിലേക്ക് ഇറക്കിവിടാമെന്ന നിലപാട് വ്യാമോഹം മാത്രമാണ്.
ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കോർപറേഷൻ കൗൺസിൽ കോൺഗ്രസ് പാർട്ടി ലീഡർ കെ.സി. ശോഭിത, മുസ്ലിംലീഗ് പാർട്ടി ലീഡർ കെ. മൊയ്തീൻകോയ എന്നിവർ വ്യക്തമാക്കി. തിരക്കുപിടിച്ചുള്ള കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലെന്നും പൂതേരി സത്രം കോളനി സന്ദര്‍ശിച്ച ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.