Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം വിപണിയിലിറങ്ങി...

ഓണം വിപണിയിലിറങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്; 16 സ്ഥാപനങ്ങൾ അടക്കാൻ നോട്ടീസ്

text_fields
bookmark_border
notice
cancel

കോ​ഴി​ക്കോ​ട്: ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. 10 ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ 383 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന. ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച 16 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ആ​ർ.​ഡി.​ഒ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ൻ എ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ര​ണ്ട് ചി​ക്ക​ൻ സ്റ്റാ​ളു​ക​ൾ​ക്കെ​തി​രെ ആ​ർ.​ഡി.​ഒ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വ് ന​ൽ​കി. ച​ത്ത കോ​ഴി​യെ വി​ൽ​പ​ന ന​ട​ത്തി​യ അ​ണ്ടി​ക്കോ​ട് സി.​പി.​ആ​ർ ചി​ക്ക​ൻ സ്റ്റാ​ളി​നെ​തി​രെ​യും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ന​ട​ക്കാ​വി​ൽ പ്ര​വ​ർ​ത്തി​ച്ച സ്റ്റാ​ളി​നെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് നി​ർബ​ന്ധം

പ​ഴ​ക്ക​ട​ക​ൾ, പ​ച്ച​ക്ക​റിക്ക​ട​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് നി​ബ​ന്ധ​മാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ക​ച്ച​വ​ട​ത്തി​ന്റെ വ​ലു​പ്പം അ​നു​സ​രി​ച്ച് 10 ല​ക്ഷം രൂ​പ വ​രെ ഫൈ​ൻ ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ്. ഓ​ണ​ക്കാ​ല പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നി​ല​ധി​കം ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ 33 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ അ​ട​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി.

ചെ​റി​യ ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ 42 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ തി​രു​ത്തു​ന്ന​തി​ന് റെ​ക്ടി​ഫി​ക്കേ​ഷ​ൻ നോ​ട്ടീ​സും ന​ൽ​കി. 76 ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ സാ​മ്പ്ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു വി​ൽ​പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​ണ​ക്കാ​ല​ത്ത് സ​ദ്യ​ക​ൾ വി​ത​ര​ണം ന​ട​ത്തു​ന്ന കാ​റ്റ​റി​ങ് യൂ​നി​റ്റു​ക​ളും ഭ​ക്ഷ്യ​മേ​ള​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ർസ​ൽ ഭ​ക്ഷ​ണം ര​ണ്ട് മ​ണി​ക്കൂ​റി​നു​ള​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NoticeKozhikode News
News Summary - Notice to close 16 institutions
Next Story