കഥകളിൽ കാര്യം പറഞ്ഞ് എൻ.എസ്.എസ് ക്യാമ്പ്
text_fieldsകോഴിക്കോട്: കളികൾക്കും നിർമാണങ്ങൾക്കുമൊപ്പം കാര്യമുള്ള കഥകളിലൂടെ ജീവിതപാഠങ്ങൾ പറഞ്ഞ് എൻ.എസ്.എസ് ക്യാമ്പ്. കോഴിക്കോട് കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് 'ഇട'ത്തിലാണ് വ്യത്യസ്ത ശൈലിയിൽ അവതരിപ്പിച്ച മോട്ടിവേഷൻ പ്രഭാഷണവും ആരോഗ്യക്ലാസും വിദ്യാർഥികളുടെ മനം കവർന്നത്.
എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ ‘കഥ കളി കനവ്’ ക്ലാസ് നയിച്ചു. പ്രമേഹരോഗ വിദഗ്ധൻ ഡോ. എസ്.കെ. സുരേഷ് കുമാർ ‘ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ’ എന്ന വിഷയത്തിൽ സംസാരിച്ചു. പ്രേംജി പ്രേമൻ നയിച്ച പാവനാടക ശിൽപശാല കൗതുകമായി.
എൻ.എസ്.എസ്. വോളന്‍റീയർമാർ അഭിനവ് എസ്. കുമാർ, എസ്. കാശിനാഥ്, എം. അഭിത് രാജ്, ദിയ ഷാജി തുടങ്ങിയവർ സംസാരിച്ചു. ടി. ഋഷിവേദ സ്വാഗതവും എം. അക്ഷയ നന്ദിയും പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.എസ്. അപർണ, അധ്യാപകരായ ശ്രീപ്രിയ മോഹൻ, എം. മിലേന, ക്യാമ്പ് ലീഡർമാരായ ഇ.വി. നന്ദു, പി. അജിന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.